HOME
DETAILS
MAL
റോഡുകളെ കുപ്പത്തൊട്ടിയാക്കരുത്
backup
April 04 2018 | 20:04 PM
കോഴിക്കോട് നിന്ന് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കൊന്ന് യാത്ര ചെയ്താല്‍, മലയാളികളുടെ ഒരുപാട് വികൃതികള്‍ ചുരത്തില്‍ കാണാന്‍ കഴിയും. ഇരുട്ടിന്റെ മറവില്‍ ചില സാമൂഹിക വിരുദ്ധര്‍ അല്ലെങ്കില്‍, കേരളത്തെ മറ്റുള്ളവര്‍ നല്ലത് പറയുന്നത് കാണാന്‍ ആഗ്രഹമില്ലാത്തവര്‍ കളഞ്ഞു പോകുന്ന മാലിന്യങ്ങളാണ്.
അതിന്റെ ദുര്‍ഗന്ധമോ അതി ഭയാനകരവും. കോഴിയുടെ മാലിന്യമാണ് അതിലേറ്റവും രൂക്ഷമായിട്ടുള്ളത്.
ഈ കത്ത് അധികാരികളുടെ കണ്ണ് തുറപ്പിക്കാനല്ല. മാലിന്യം ഇടുന്നവരോട് പൊതുസമൂഹത്തിന്റെ ബുദ്ധിമുട്ടറിയിക്കാനാണ്. ദയവ് ചെയ്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി ആശുപത്രികള്‍ക്ക് ഇരയെ കൊടുക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."