കന്നുകാലികളും ന്യൂജന്‍; കുളമ്പുരോഗം പ്രതിരോധിക്കാന്‍ റബര്‍ ഷൂ
നിലമ്പൂര്‍: കന്നുകാലികളും ഇനി ഷൂ ധരിക്കും. ആശ്ചര്യമെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. കുളമ്പ് രോഗം പ്രതിരോധിക്കാനാണ് റബറില്‍ നിര്‍മിച്ച ഷൂ കാലികള്‍ ധരിക്കുന്നത്. കര്‍ണാടക വെറ്ററിനറി, അനിമല്‍, ഫിഷറീസ് സയന്‍സസ് യൂനിവേഴ്‌സിറ്റി അധികൃതരാണ് ഷൂ വിപണിയിലെത്തിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഷിമോഗ വെറ്ററിനറി കോളജിലെ പശുക്കളില്‍ ഉപയോഗിച്ച് വിജയകരമായതിനെ തുടര്‍ന്നാണ് ഇവ വിപണിയിലിറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കുറഞ്ഞത് ആറുമാസമെങ്കിലും കന്നുകാലികളില്‍ ഇവ ഉറപ്പിക്കുന്ന തരത്തിലുള്ള പശകൂടി കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍.
ക്ഷീരകര്‍ഷകര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയാണ് കന്നുകാലികളിലെ കുളമ്പുരോഗം. കുളമ്പ് രോഗത്തിന് പുറമേ, അണുബാധയെ പ്രതിരോധിക്കാനും, കുളമ്പിനു വരുന്ന പരുക്കുകള്‍ തടയാനും റബര്‍ഷൂകൊണ്ട് സാധിക്കുമെന്ന് സര്‍വകലാശാല പ്രൊഫസറും ശസ്ത്രജ്ഞനുമായ ഡോ. ധൂപാല മേലിനമണി പറഞ്ഞു.
യൂറോപ്പില്‍ ഇത്തരത്തില്‍ പ്രചാരത്തിലുള്ള റബര്‍ഷൂ ഇന്ത്യയിലും പരീക്ഷിക്കുകയാണ്. ഇതിനായി ക്ഷീരകര്‍ഷകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കേണ്ടിവരും. കുളമ്പുകളില്‍ ലോഹത്തകിടുകള്‍ ആണി ഉപയോഗിച്ച് തറക്കുന്ന രീതിയും ഇതോടെ മാറും.
കര്‍ണാടകയിലാണ് ആദ്യഘട്ടത്തില്‍ ഷൂ വിപണിയിലിറക്കുക. പൂര്‍ണവിജയമെന്ന് കണ്ടാല്‍ മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിക്കും. ഒരു ജോഡി ഷൂ നൂറുരൂപയ്ക്ക് കര്‍ഷകര്‍ക്ക് നല്‍കാനാണ് പദ്ധതിയിടുന്നതെന്നും ഡോ.ധൂപാല മേലിനമണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."