HOME
DETAILS
MAL
ഓപ്പറേഷന് ബ്ലൂസ്റ്റാര്‍: വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് വിവരാവകാശ കമ്മിഷന്
backup
April 04 2018 | 20:04 PM
ന്യൂഡല്‍ഹി: 30 വര്‍ഷം മുന്‍പ് നടന്ന അമൃത്്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്.
സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന സൈനിക നടപടി സംബന്ധിച്ച കാര്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷക്കാണ് വിവരാവകാശ കമ്മിഷനര്‍ ദിവ്യാ പ്രകാശ് സിന്‍ഹ മറുപടി നല്‍കിയത്. ആഭ്യന്തര സുരക്ഷ പരിഗണിച്ചും ഇപ്പോഴത്തെ ചില സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയും വിവരങ്ങള്‍ നല്‍കാനാകില്ലെന്നാണ് കമ്മിഷന് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."