മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ സ്ഥലംമാറ്റം അവസാനിപ്പിക്കണം: സെറ്റോ
കൊച്ചി: പ്രതിപക്ഷാനുകൂല സര്‍വീസ് സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരേയും പ്രവര്‍ത്തകരേയും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സ്ഥലം മാറ്റുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നു സെറ്റോ ജില്ലാ ചെയര്‍മാന്‍ കെ.എസ് സുകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് റവന്യൂ വകുപ്പില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ജില്ലയില്‍ തലങ്ങും വിലങ്ങും സ്ഥലം മാറ്റങ്ങള്‍ നടത്തുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കണം. യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് സംഘടനാ മര്യാദകള്‍ നിലനിറുത്തി സംഘടനകളുടെ ജില്ലാ ഭാരവാഹികളെ സ്ഥലം മാറ്റത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ജില്ലാ കണ്‍വീനര്‍ ടി.യു സാദത്ത്, എന്‍.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ബി അജിതന്‍, ജില്ലാ സെക്രട്ടറി ടി.വി ജോമോന്‍, കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് ബി ഗോപകുമാര്‍, ജില്ലാ സെക്രട്ടറി ബെന്നി, കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് സാജു, പി.എസ്.സി.ഇ.എ സംസ്ഥാന കമ്മറ്റിയംഗം രമേഷ് തമ്പി, കെ.എം.സി.എസ്.എ ജില്ലാ ഭാരവാഹി ജയരാജ്, എന്‍.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം തോമസ് ഹെര്‍ബിറ്റ്, കെ.പി.ഇ.ഒ സംസ്ഥാന കമ്മറ്റിയംഗം നൈറ്റോ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."