HOME
DETAILS

കിള്ളിയാറിന് ജനകീയ കാവലൊരുക്കാന്‍ 'പുഴയറിവ് ' യാത്ര ഇന്ന്

  
backup
April 05 2018 | 02:04 AM

%e0%b4%95%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%95%e0%b4%be%e0%b4%b5%e0%b4%b2%e0%b5%8a

 

തിരുവനന്തപുരം: കിള്ളിയാറിനെ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിക്കാനുള്ള മിഷന്റെ ഭാഗമായി ഇന്ന് കിള്ളിയാറൊഴുകുന്ന കരകളിലൂടെ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജനകീയ യാത്ര സംഘടിപ്പിക്കും. 'പുഴയറിവ് ' എന്ന പേരില്‍ നടത്തുന്ന യാത്രകള്‍ക്ക് ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്കും ജലവിഭവ മന്ത്രി മാത്യു ടി. തോമസുമാണ് നേതൃത്വം നല്‍കുക.
രാവിലെ എട്ടിന് മന്ത്രി മാത്യൂ ടി. തോമസിന്റെ നേതൃത്വത്തില്‍ കിള്ളിയാറിന്റെ ഉത്ഭവ സ്ഥലമായ പനവൂര്‍ കരിഞ്ചാത്തിമൂലയില്‍ നിന്ന് ആരംഭിക്കുന്ന യാത്രയും ഡോ. ടി.എം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ വഴയിലയില്‍ നിന്ന് ആരംഭിക്കുന്ന യാത്രയും പത്താം കല്ലില്‍ സംഗമിക്കും. കിള്ളിയാര്‍ മിഷന്‍ ചെയര്‍മാന്‍ ഡി.കെ മുരളി എം.എല്‍.എ, എം.എല്‍.എമാരായ സി. ദിവാകരന്‍, കെ.എസ് ശബരീനാഥ് എന്നിവരും ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുക്കും.
ജലസംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മപ്പെടുത്തുന്ന പാട്ടുകളുടെ അകമ്പടിയോടെയാവും യാത്ര. നാട്ടുകാര്‍ നാടന്‍ ഭക്ഷണങ്ങളൊരുക്കി യാത്രികരെ വരവേല്‍ക്കും. കിള്ളിയാറൊഴുകുന്ന പനവൂര്‍, ആനാട്, അരുവിക്കര, കരകുളം പഞ്ചായത്തുകളിലെയും നെടുമങ്ങാട് നഗരസഭയിലെയും ജനപ്രതിധിനികള്‍ യാത്രയില്‍ അണിചേരും. കിള്ളിയാറിന്റെ ശോച്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനും ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിക്കാനും ശുചീകരിക്കാനുമാണ് പുഴയറിവ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സമിതി കണ്‍വീനറും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ബി. ബിജു പറഞ്ഞു.
കിള്ളിയാര്‍ മിഷന്റെ നേതൃത്വത്തില്‍ കിള്ളിയാറൊരുമ എന്ന പേരില്‍ ഏപ്രില്‍ 14ന് ഏകദിന ശുചീകരണ യജ്ഞവും നടക്കും. കിള്ളിയാറിന്റെ ഉത്ഭവസ്ഥാനം മുതല്‍ പുഴയൊഴുകുന്ന 22 കിലോ മീറ്റര്‍ ദൂരം വൃത്തിയാക്കുകയാണ് ലക്ഷ്യം. കിള്ളിയാറിലേക്ക് വന്നുചേരുന്ന 31 തോടുകള്‍ സംരക്ഷിക്കുന്നതിന് വേണ്ടി 47 പ്രാദേശിക കിള്ളിയാര്‍ മിഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സമിതികളുടെ നേതൃത്വത്തില്‍ മുപ്പതിനായിരം പേര്‍ ദൗത്യത്തില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago