HOME
DETAILS

മൂന്ന് പതിറ്റാണ്ടിന്റെ നന്മക്ക് നാടറിഞ്ഞ സ്‌നേഹാദരം

  
backup
April 05 2018 | 03:04 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8

 


കോഴിക്കോട്: ദുരന്തമുഖങ്ങളിലെ രക്ഷാപ്രവര്‍ത്തകനായും നാടിന്റെ ജനപ്രതിനിധിയായും ശവശരീരങ്ങളുടെ പരിരക്ഷകനായും സേവനം തുടരുന്ന മഠത്തില്‍ അബ്ദുല്‍ അസീസിന് നാടിന്റെ സ്‌നേഹാദരം. കോഴിക്കോട് സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ കെ.പി കേശവമേനോന്‍ ഹാളിലാണ് ആദരിക്കല്‍ ചടങ്ങും അബ്ദുല്‍ അസീസിനെക്കുറിച്ച് റസാഖ് കല്ലേരി എഴുതി നൗറ ബുക്‌സ് പ്രസിദ്ധീകരിച്ച 'ദൈവം പറഞ്ഞിട്ട് 'എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നത്.
17-ാം വയസില്‍ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിച്ച അബ്ദുല്‍ അസീസ് 32 വര്‍ഷങ്ങള്‍ക്കിടയില്‍ 6200ഓളം മൃതദേഹങ്ങളാണ് മാറോട് ചേര്‍ത്തത്. പൊലിസുകാര്‍ പോലും അറച്ചുനിന്ന പല ഘട്ടങ്ങളിലും എവിടെയാണെങ്കിലും സഹായത്തിന് ആദ്യം വന്നെത്തുന്നത് ഈ മനുഷ്യ സ്‌നേഹിയാണ്. പൂക്കിപ്പറമ്പ് ബസ്സപകടം, കടലുണ്ടി ട്രെയിന്‍ ദുരന്തം, മിഠായിത്തെരുവ് തീപിടിത്തം, ഓഖി ദുരന്തം തുടങ്ങി നിരവധി അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തകനായി നിന്നു. തിരിച്ചറിയാന്‍ കഴിയാത്തവിധം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുമായെത്തിച്ച മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിക്കുന്നതുവരെ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച അസീസിന്റെ മുഖം നഗരത്തിന് പരിചിതമാണ്.
ഹൃദയമില്ലാത്ത കാലത്തിന്റെ ഹൃദയമായി മാറാന്‍ കഴിഞ്ഞ വ്യക്തിയാണ് മഠത്തില്‍ അബ്ദുല്‍ അസീസെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത അബ്ദുസ്സമദ് സമദാനി പറഞ്ഞു. പരസ്പര സഹകരണമാണ് സാമൂഹികക്രമത്തെ നിലനിര്‍ത്തുന്നത്. സഹകരിക്കാന്‍ സമൂഹത്തില്‍ ആരെങ്കിലുമുണ്ടാകണമെന്ന പാഠമാണ് അസീസ് നല്‍കുന്നത്. അദ്ദേഹം നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാത്രമേ ലോകം നിലനില്‍ക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐ.പി.എസ് അബ്ദുല്‍ അസീസിന് ഉപഹാരം നല്‍കി. കവി പി.കെ ഗോപി എം.ഇ.എസ് സംസ്ഥാന ജന. സെക്രട്ടറി വി.കെ ജമാലിനു നല്‍കി പുസ്തക പ്രകാശനം നിര്‍വഹിച്ചു. അസീസിനെ കുറിച്ച് സന്തോഷ് വെളിമണ്ണ തയാറാക്കിയ 'അവസാനത്തെ കൈ' ഡോക്യുഫിക്ഷന്റെ പ്രകാശനം ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂരിനു നല്‍കി നിര്‍വഹിച്ചു. ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി പൊന്നാടയണിയിച്ചു.
മുന്‍ ബാലാവകാശ കമ്മിഷന്‍ അംഗം പ്രദീപ് കുമാര്‍, നൗറ ബുക് ചെയര്‍മാന്‍ പി. ഗംഗാധരന്‍, സഹീര്‍ ഒളവണ്ണ, ഡോ. എം.കെ ജയരാജ്, ആറ്റക്കോയ പള്ളിക്കണ്ടി, ബാബു നരിക്കുനി, മനോജ് ചെരണ്ടത്തൂര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  12 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  12 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  12 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  12 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  12 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago