പ്രകൃതിദുരന്ത രക്ഷാപ്രവര്‍ത്തനത്തിന്റെ നേര്‍ക്കാഴ്ചയായി 'ചക്രാവത്ത് ' പ്രകടനം
കൊച്ചി: ഓഖി ദുരന്തത്തില്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ കടലില്‍ അകപ്പെട്ടു പോകുന്നവരെ രക്ഷിച്ചെടുക്കുന്ന മാര്‍ഗം നാവിക സേന ചേതക്ക് ഹെലിക്കോപ്ടര്‍ ഉപയോഗിച്ചു പ്രദര്‍ശിപ്പിച്ചു. നാവിക സേന, കര സേന, വ്യോമസേന, മറ്റു ദുരന്ത നിവാരണ ഏജന്‍സികള്‍ സംയുക്തമായി സംഘടിപ്പിച്ച അഭ്യാസ പ്രകടനം 'ചക്രാവത്തി'നോട് അനുബന്ധിച്ചായിരുന്നു ചേതക്കിന്റെ അവതരണം.
അപകടത്തിന്റെ വ്യാപ്തി അനുസരിച്ചു ചേതക്കില്‍ മുങ്ങല്‍ വിദഗ്ധരും സംഭവസ്ഥലത്തേക്ക് എത്തും. 'ടെന്‍ 10' ജംപ് എന്ന പേരില്‍ അറിയപ്പെടുന്ന രക്ഷാപ്രവര്‍ത്തനമാണു മുങ്ങല്‍ വിദഗ്ധര്‍ നടത്തുക.
ഒറ്റപ്പെട്ടു പോകുന്ന സ്ഥലങ്ങളില്‍ ഭക്ഷണം എത്തിക്കുന്നതിനും മുറിവേറ്റു എഴുന്നേല്‍ക്കാന്‍ സാധിക്കാതെ കിടക്കുന്നവരെയും രക്ഷിച്ചു കൊണ്ടു വരുന്നതിനും നാവിക സേന ചേതക്ക് ഹെലികോപ്ടര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കടലിന്റെ അടിത്തട്ടില്‍ ഉണ്ടാകുന്ന തടസങ്ങള്‍ പരിശോധിക്കുന്നതിനുള്ള നാവിക സേനയുടെ ഐ.എന്‍.എസ് സട്ട്‌ലജ എന്ന കപ്പലും പ്രകടനത്തില്‍ പങ്കെടുത്തു.
ഇന്നലെ വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ബി.ടി.പി ജെട്ടിയിലാണ് അഭ്യാസ പ്രകടനങ്ങളില്‍ അരങ്ങേറിയത്. ചുഴലിക്കാറ്റ് പ്രമേയമാക്കിയാണ് ചക്രാവത്ത് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, വൈസ് അഡ്മിറല്‍ എ,ആര്‍. കര്‍വെ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി തുടങ്ങിയവര്‍ അഭ്യാസ പ്രകടനങ്ങള്‍ക്കു സാക്ഷിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."