വെള്ളകടത്തില്‍ കള്ളക്കളി: തിരുമൂര്‍ത്തിയില്‍ ഇരട്ടി വെള്ളം ആളിയാറില്‍ പകുതിയും
പാലക്കാട്: പറമ്പികുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് വിതരണം നടത്താന്‍ പറമ്പികുളത്ത് വെള്ളമില്ലെന്ന വാദം തമിഴ്‌നാട് ഉയര്‍ത്തുന്നത് ജലവിതരണത്തില്‍ കള്ളക്കളി നടത്തി.
കഴിഞ്ഞവര്‍ഷം ഇതേദിവസം ഉണ്ടായിരുന്നതിനെക്കാളും ഇരട്ടി വെള്ളം തിരുമൂര്‍ത്തി ഡാമിലും പകുതിവെള്ളം ആളിയാര്‍ ഡാമിലും നിറച്ചാണ് കേരളത്തിന് നല്‍കാന്‍ വെള്ളമില്ലെന്ന വാദം ഉയര്‍ത്തുന്നത്. കൂടാതെ പറമ്പികുളത്തുനിന്ന് കോണ്ടൂര്‍ കനാല്‍ വഴി തിരുമൂര്‍ത്തിയിലേക്ക് ദിനംപ്രതി കടത്തുന്ന വെള്ളത്തിന്റെ കണക്കില്‍ ഒരുകുറവും വരുത്തിയിട്ടുമില്ല.
വ്യാഴാഴ്ച്ചയിലെ ജലസംഭരണ നില ദശലക്ഷം ഘനയടിയില്‍ താഴെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന ക്കണക്ക് അളവ് തിരുമൂര്‍ത്തി - 1183.28 (191.88), ആളിയാര്‍ - 418.30(43.88).എന്നതാണ്.
പറമ്പികുളം ഡാമിന് മുകളിലുള്ള തമിഴ്‌നാട് ഷോളയാറില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വെള്ളം കരുതിവച്ച് പറമ്പികുളത്ത് നിന്ന് സര്‍ക്കാര്‍പതി പവര്‍ ഹൗസിലൂടെ കോണ്ടൂര്‍ കനാല്‍വഴി കൊണ്ടുപോകുന്ന വെള്ളത്തിന്റെ അതെ അളവില്‍ ഇറക്കി കൊണ്ടുപോകുന്ന രീതിയാണ് ഇത്തവണ തമിഴ്‌നാട് സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിലുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പറമ്പികുളം, പെരുവാരിപ്പള്ളം, തൂണക്കടവ് എന്നി ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അതെ അളവില്‍ വെളളം നിര്‍ത്തിയിട്ടുമുണ്ട്.
ഒറ്റ നോട്ടത്തില്‍ പറമ്പികുളത്തോ ആളിയാറോ വെള്ളമില്ലെന്ന് തോന്നുന്ന തരത്തില്‍ തമിഴ്‌നാട് നടത്തുന്ന ജലക്കടത്തിന് കേരളത്തിലെ അന്തര്‍സംസ്ഥാന ജലവിതരണ ഉദ്യോഗസ്ഥരുടെ ഒത്താശകൂടിയാകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി.
പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയിലെ മറ്റ് ഡാമുകളിലെ ജലനിരപ്പ് താഴെ പറയുന്ന വിധമാണ്. ലോവര്‍ നീരാര്‍ -160.40(149.42), തമിഴ്‌നാട് ഷോളയാര്‍ - 496.58(132.75), കേരളാ ഷോളയാര്‍ -2511.90(136.74), പറമ്പിക്കുളം - 5923.46(103.67), തൂണക്കടവ് - 335.83(107.94), പെരുവാരിപ്പള്ളം - 345.36(109.07)
മണക്കടവ് വിയറില്‍ 2017 ജൂലൈ ഒന്നു മുതല്‍ 2018 എപ്രില്‍ നാല് വരെ 5678 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 1572 ദശലക്ഷം ഘനയടി ജലം ജൂണ്‍ മുപ്പതിന് മുന്‍പ് കേരളത്തിന് ലഭിക്കാനുണ്ട്. തമിഴ്‌നാട് അവര്‍ക്ക് അവകാശപ്പെട്ട 16.5 ടി.എം.സി വെള്ളമാണെങ്കിലും ഇപ്പോള്‍ കൊണ്ടുപോകുന്നത് അതും കടന്നാണ്.
ഇത്തവണയെങ്കിലും കേരളത്തിന് അവകാശപ്പെട്ട വെള്ളം നേടിയെടുക്കണമെങ്കില്‍ ദിനംപ്രതി സെക്കന്റില്‍ 400 ഘനയടി വെള്ളം ആളിയാറില്‍ നിന്നും മണക്കടവിലൂടെ കേരളത്തിന് നല്‍കണം. കഴിഞ്ഞ ങ്ങളില്‍ ലഭിച്ച മഴവെള്ളവും ചേര്‍ത്താണ് ഇപ്പോള്‍ കണക്കുകള്‍ ഉണ്ടാക്കുന്നതെന്ന് ചിറ്റൂരിലെ വാട്ടര്‍ പ്രൊട്ടക്ഷന്‍ ഫോര്‍സ് ടീം അഡ്മിന്‍ ബി. ജോതിഷ്‌കുമാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."