പ്രിന്‍സിപ്പാളിനെ ആക്രമിച്ച സംഭവം: ഒരാള്‍ കൂടി പിടിയില്‍
കയ്പമംഗലം: പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജ് പ്രിന്‍സിപ്പാളിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഒരാളെ കൂടി മതിലകം പൊലിസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കോടഞ്ചേരി സ്വദേശി കയത്തുങ്കര വീട്ടില്‍ സോജിന് (28) ആണ് അറസ്റ്റിലായത്. കയ്പമംഗലം മൂന്നുപീടികയില്‍ അലുമിനിയം ഫാബ്രികേഷന്‍ നടത്തുന്നയാളാണിയാള്. ഒന്നാം പ്രതി ഷിഫാസിന്റെ സുഹൃത്താണിയാള്‍. 2017 നവംബര്‍ രണ്ടിനാണ് പ്രിന്‍സിപ്പാള്‍ അജിംസ് പി. മുഹമ്മദ് ആക്രമിക്കപ്പെട്ടത്.
കോളജ് കാംപസിനടുത്തുള്ള വീട്ടിലായിരുന്ന ഇയാളെ ബൈക്കിലെത്തിയ സംഘം ഇരുമ്പ് വടികൊണ്ട്് ആക്രമിക്കുകയായിരുന്നു. 2017 ഓഗസ്റ്റില്‍ നടന്ന വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്. സംഘര്‍ഷമാണ് സംഭവങ്ങള്‍ക്ക് കാരണമായത്. രണ്ടാം പ്രതി കയ്പമംഗലം സ്വദേശി വള്ളോംപറമ്പില്‍ അര്‍ജ്ജുനെ ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഒന്നും നാലും പ്രതികള്‍ വിദേശത്തേക്ക് കടന്നതായും പൊലിസ് പറഞ്ഞു. കോടതയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊടുങ്ങല്ലൂര്‍ സി.ഐ. പി.സി ബിജുകുമാര്‍, എസ്.ഐ. പി.കെ. മോഹിത്ത്, പൊലിസുകാരായ അഷ്റഫ്, ഗോപി, ജീവന്, വിപിന്‍, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കയ്പമംഗലം: പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജ് പ്രിന്‍സിപ്പാളിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഒരാളെ കൂടി മതിലകം പൊലിസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കോടഞ്ചേരി സ്വദേശി കയത്തുങ്കര വീട്ടില്‍ സോജിന് (28) ആണ് അറസ്റ്റിലായത്. കയ്പമംഗലം മൂന്നുപീടികയില്‍ അലുമിനിയം ഫാബ്രികേഷന്‍ നടത്തുന്നയാളാണിയാള്. ഒന്നാം പ്രതി ഷിഫാസിന്റെ സുഹൃത്താണിയാള്‍. 2017 നവംബര്‍ രïിനാണ് പ്രിന്‍സിപ്പാള്‍ അജിംസ് പി. മുഹമ്മദ് ആക്രമിക്കപ്പെട്ടത്.
കോളജ് കാംപസിനടുത്തുള്ള വീട്ടിലായിരുന്ന ഇയാളെ ബൈക്കിലെത്തിയ സംഘം ഇരുമ്പ് വടികൊï്് ആക്രമിക്കുകയായിരുന്നു. 2017 ഓഗസ്റ്റില്‍ നടന്ന വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്. സംഘര്‍ഷമാണ് സംഭവങ്ങള്‍ക്ക് കാരണമായത്. രïാം പ്രതി കയ്പമംഗലം സ്വദേശി വള്ളോംപറമ്പില്‍ അര്‍ജ്ജുനെ ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഒന്നും നാലും പ്രതികള്‍ വിദേശത്തേക്ക് കടന്നതായും പൊലിസ് പറഞ്ഞു. കോടതയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊടുങ്ങല്ലൂര്‍ സി.ഐ. പി.സി ബിജുകുമാര്‍, എസ്.ഐ. പി.കെ. മോഹിത്ത്, പൊലിസുകാരായ അഷ്റഫ്, ഗോപി, ജീവന്, വിപിന്‍, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."