രണ്ടുവര്‍ഷത്തിനുള്ളില്‍ പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തമാക്കും: കെ രാജു
കൊല്ലം: വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തമാക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. കുളമ്പുരോഗ നിര്‍മാര്‍ജന പദ്ധതി 20ാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വയംപര്യാപ്തയെന്ന ലക്ഷ്യത്തിന് ആദ്യഘട്ടത്തില്‍ നാലുമുതല്‍ അഞ്ച് ജില്ലകളെ വരെ തെരഞ്ഞെടുത്തായിരിക്കും പദ്ധതി നടപ്പിലാക്കുക. പിന്നീട് എല്ലാ ജില്ലകളെയും ലക്ഷ്യത്തിലെത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആയൂരിലെ വെറ്ററിനറി സെന്റര്‍ കര്‍ഷകരുടെ താല്‍പര്യാര്‍ഥം വെറ്ററിനറി പോളിക്ലിനിക്കായി ഉയര്‍ത്തും. സാധാരണക്കാരുടെ വരുമാനത്തില്‍ ഏറെ പ്രാധാന്യമുള്ള കാലിവളര്‍ത്തല്‍ രംഗം ഇന്ന് ഏറെ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. കാലിത്തീറ്റക്കുള്ള സബ്‌സിഡിപോലും വെട്ടിക്കുറച്ചു. ഇതിന് പരിഹാരം കാണും. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ഏര്‍പ്പെടുത്തുന്ന ഇന്‍ഷുറന്‍സുകള്‍ നിലവില്‍ ഇല്ല. വരുന്ന ബഡ്ജറ്റില്‍ ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിന് തുക വകയിരിത്താന്‍ശ്രമിക്കും. ജില്ലയിലെ ചെക്ക്‌പോസ്റ്റുകളിലെ സ്ഥലപരിമിതി പരിഹരിക്കാന്‍ ഗ്രാമപഞ്ചായത്തുകളുടെ സഹകരണം ആവശ്യമാണ്. വന നിയമം കൂടുതല്‍ ശക്തമായതിനാല്‍ വനംവകുപ്പിന്റെ ഒരിഞ്ച്ഭൂമിപോലും നമുക്ക് ലഭിക്കില്ല. ഗ്രാമപഞ്ചായത്തുകള്‍ സ്ഥലം ലഭ്യമാക്കിയാല്‍ ചെക്കുപോസ്റ്റുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷയായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി മള്‍ട്ടി സ്‌പെഷ്യാലിറ്റി മൊബൈല്‍ ക്ലിനിക് ഉദ്ഘാടനം നിര്‍വഹിച്ചു. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജോസ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍ എന്‍ ശശി, ജില്ലാ പഞ്ചായത്തംഗം കെ.സി ബിനു, ജനപ്രതിനിധികള്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ആനി മേരി ഗോണ്‍സാല്‍വസ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."