കുരുക്കഴിയാതെ കല്‍പ്പറ്റ: കണ്ണടച്ച് അധികൃതര്‍
കല്‍പ്പറ്റ: നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. ചുങ്കം, ആനപ്പാലം ജങ്ഷനുകളിലും പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുമാണ് ഗതാഗത കുരുക്ക് രൂക്ഷം.
ഈ ഭാഗത്ത് പല സമയങ്ങളിലും ട്രാഫിക്ക് നിയന്ത്രിക്കാന്‍ പൊലിസിന്റെ സേവനം ഉണ്ടാവാറില്ലെന്നും പരാതിയുണ്ട്. വിഷുവിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ടൗണില്‍ തിരക്ക് കൂടിയിട്ടും ട്രാഫിക്ക് നിയന്ത്രിക്കുന്നതില്‍ പൊലിസ് വീഴ്ച്ച വരുത്തുന്നതായാണ് പരാതി.
നാല് റോഡുകള്‍ സംഗമിക്കുന്ന ചുങ്കം ജങ്ഷനിലാണ് ഗതാഗതക്കുരുക്ക് ഏറ്റവും അധികം രൂക്ഷമാകുന്നത്.
പിണങ്ങോട് റോഡിലെ വാഹന പാര്‍ക്കിങ്ങും ചുങ്കം ജങ്ഷനില്‍ സ്ഥിരമായി പൊലിസിന്റ സേവനം ഇല്ലാത്തതാണ് ഗതാഗത തടസത്തിന് കാരണം.
പിണങ്ങോട് റോഡില്‍നിന്ന് ദേശീയ പാതയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്ന ഭാഗം തീരെ വീതി കുറഞ്ഞതാണ്. ഇതിലൂടെ വലിയ വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് ദേശീയ പാതയിലേക്ക് കടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."