രാജ്യത്ത് അമിതവേഗത്തില്‍ ഡ്രൈവ് ചെയ്യുന്നവരില്‍ കൂടുതലും മലയാളികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം അമിതവേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ കേരളീയരെന്ന് സര്‍വേ. 60 ശതമാനം കേരളീയരും അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരാണ്. 51 ശതമാനത്തോടെ ഡല്‍ഹിയാണ് അമിതവേഗതയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുളളത്.
എന്നാല്‍ അമിതവേഗതയില്‍ വാഹനമോടിക്കുന്നവരാണെന്നു സമ്മതിച്ച പഞ്ചാബികള്‍ 28 ശതമാനം മാത്രമാണെന്നും നിസാന്‍ മോട്ടോര്‍ ഇന്ത്യ നടത്തിയ സര്‍വേയില്‍ പറയുന്നു.
ഇന്ത്യക്കാരില്‍ പത്തില്‍ ആറുപേരും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നും സര്‍വേ അഅഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഉത്തരേന്ത്യയിലെ 52 ശതമാനംപേരും മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു ഡ്രൈവ് ചെയ്യുന്നവരാണ്. പത്തില്‍ ആറുപേര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരാണെങ്കിലും ഈ കേസില്‍ നാലിലൊന്നു പേര്‍ മാത്രമെ പൊലിസ് പിടിയിലായിട്ടുള്ളൂവെന്നും സര്‍വേയില്‍ പറയുന്നു.
വാഹനം ഓടിക്കുമ്പോള്‍ കുടുംബത്തിന്റെ സാന്നിധ്യം 53 ശതമാനം പേരും ആഗ്രഹിക്കുന്നു. മുന്‍പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് 68 ശതമാനം ഇന്ത്യക്കാരും. മുന്‍കൂട്ടി നിശ്ചയിച്ച യോഗസ്ഥലത്തേക്കു വൈകി എത്തുന്ന സ്വഭാവക്കാരാണ് 64 ശതമാനവുമെന്നും സര്‍വെ പറയുന്നു.
അമിതവേഗത, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കല്‍, അശ്രദ്ധ എന്നിവ ആസ്പദമാക്കി രാജ്യത്തെ 20 സംസ്ഥാനങ്ങളിലാണ് സര്‍വ്വെ നടന്നത്. സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം പുരുഷന്‍മാരും തന്റെ ഭാര്യയുടെ ഡ്രൈവിങില്‍ അവിശ്വാസ്യത പ്രകടിപ്പിച്ചപ്പോള്‍, 64 ശതമാനം സ്ത്രീകളും സ്വന്തം ഭര്‍ത്താവ് ഡ്രൈവ് ചെയ്യുമ്പോള്‍ ആത്മവിശ്വാസമുണ്ടെന്ന് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."