HOME
DETAILS

മൊബൈല്‍ സന്ദേശത്തിലൂടെ സമ്മാന തട്ടിപ്പ്: സഊദിയില്‍ ഏഴു പാക് സ്വദേശികള്‍ അറസ്റ്റില്‍

  
backup
April 07 2018 | 15:04 PM

65464565461231-2


ജിദ്ദ: സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്ന തട്ടിപ്പ് സംഘം ദമാമില്‍ പിടിയിലായി. വിവിധ സ്ഥാപനങ്ങളുടെ പേരിലാണ് സ്വദേശികളുമായും വിദേശികളുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. ഇവര്‍ വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. ഏഴ് പാക്കിസ്താന്‍ പൗരന്മാരെയാണ് ദമാം പൊലിസ് അറസ്റ്റ് ചെയ്തത്.

സമ്മാനമായി വന്‍തുക അടിച്ചിട്ടുണ്ടെന്നും അവ ലഭിക്കാന്‍ വ്യക്തിഗത വിവരങ്ങളും പണവും അയച്ചുതരണമെന്ന് ആവശ്യപ്പെട്ടുമാണ് ഫോണ്‍ സന്ദേശങ്ങള്‍ അയക്കുന്നത്.

സ്വദേശികളും വിദേശികളും വ്യാപകമായി തട്ടിപ്പിനിരയായതോടെയാണ് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയതും പ്രതികളെ വലയിലാക്കിയതും. വിവിധ വകുപ്പുകള്‍ സംയുക്തമായാണ് ഇവര്‍ക്കായി വല വീശിയിരുന്നതെന്ന് ദമാം പൊലിസ് വക്താവ് കേണല്‍ സിയാദ് അല്‍റഖതി അറിയിച്ചു. ഇവരില്‍ നിന്ന് നിരവധി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇരകള്‍ പണം അയച്ചുകൊടുത്ത രേഖകളും വന്‍തുകയുടെ പ്രീപെയ്ഡ് കാര്‍ഡ് വിവരങ്ങളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, എസ്.ടി.സി തുടങ്ങിയ സ്ഥാപനങ്ങളുടെ പേരിലാണ് സഊദി അറേബ്യയില്‍ ഫോണ്‍ തട്ടിപ്പുകാര്‍ ഇരകളെ തേടിയിരുന്നത്. വന്‍തുക സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അവ അയച്ചുതരാന്‍ വ്യക്തിഗത, ബാങ്ക് വിവരങ്ങള്‍ അയച്ചുതരണമെന്നാവശ്യപ്പെട്ട് വാട്‌സ്ആപ്പ് വഴി സന്ദേശമയക്കുകയും മൊബൈല്‍ഫോണില്‍ വിളിക്കുകയും ചെയ്യും. സംഭവം വ്യാപകമായതോടെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഏജന്‍സികള്‍ വിവിധ മാര്‍ഗങ്ങളിലൂടെ സ്വദേശികളിലും വിദേശികളിലും ബോധവത്കരണം നടത്തിവരികയായിരുന്നു. ഇത്തരം കോളുകള്‍ ലഭിക്കുകയാണെങ്കില്‍ ആ നമ്പറുകള്‍ 800825 എന്ന നമ്പറില്‍ അയച്ചുതരണമെന്ന് എസ്.ടി.സി ഉപയോക്താക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago