ബോള്‍ട്ടിന് ഒളിംപിക് മെഡല്‍ നഷ്ടമാവും
ജമൈക്ക: 2008 ബെയ്ജിങ് ഒളിംപ്ക്‌സില്‍ സ്വന്തമാക്കിയ മൂന്നു സ്വര്‍ണ മെഡലുകളിലൊന്ന് ജമൈക്കന്‍ അതിവേഗ താരം ഉസൈന്‍ ബോള്‍ട്ടിന് നഷ്ടമാവും. 4-100 മീറ്റര്‍ റിലേയില്‍ നേടിയ സ്വര്‍ണമാണ് താരത്തിന് നഷ്ടമാവുക. ബോള്‍ട്ടിന്റെ ടീമംഗമായ നെസ്റ്റ കാര്‍ട്ടര്‍ കഴിഞ്ഞ ദിവസം ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് ബോള്‍ട്ടിനും മെഡല്‍ നഷ്ടപ്പെടുത്തുന്നത്. പരിശോധനയില്‍ പരാജയപ്പെട്ടവരില്‍ നിന്ന് മെഡല്‍ തിരിച്ചുവാങ്ങുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
എ സാംപിളുകളുടെ പുനഃപരിശോധനയിലാണ് കാര്‍ട്ടര്‍ പരാജയപ്പെട്ടത്. ബി സാംപിളുകളുടെ പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ കൂടുതല്‍ നടപടികളിലേക്ക് ഒളിംപിക് കമ്മിറ്റി കടക്കാന്‍ ഇടയുള്ളൂ. മൈക്കല്‍ ഫ്രേറ്റര്‍, അസഫ പവല്‍ എന്നിവരാണ് റിലേ ടീമിലെ മറ്റംഗങ്ങള്‍. 37.10 സ സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പുതിയ റെക്കോര്‍ഡും ജമൈക്കന്‍ ടീം സ്വന്തമാക്കിയിരുന്നു. 2012 ഒളിംപിക് ടീമില്‍ പങ്കെടുത്ത കാര്‍ട്ടര്‍ നടക്കാനിരിക്കുന്ന റിയോ ഒളിംപ്കിസില്‍ പരുക്കിനെ തുടര്‍ന്ന് മത്സരിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."