HOME
DETAILS

ദേശീയപാത വികസനം: മന്ത്രി വാക്കുപാലിച്ചില്ല; ചേളാരിയിലെ സമസ്താലയം പൊളിച്ചുമാറ്റണം

  
backup
April 07 2018 | 19:04 PM

samasthalayam-chelarig-sudhakaran-national-highway-report-news

കോഴിക്കോട്: ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കുമ്പോള്‍ ചേളാരിയിലെ സമസ്തയുടെ ആസ്ഥാനം പൂര്‍ണമായും പൊളിച്ചുമാറ്റേണ്ടിവരും. പുതിയ അലൈന്‍മെന്റ് പ്രകാരമാണ് സമസ്താലയം പൊളിച്ചുമാറ്റേണ്ടിവരുന്നത്. ഒരു ഏക്കര്‍ മുപ്പത്തിനാല് സെന്റ് സ്ഥലവും അഞ്ചു ബഹുനില കെട്ടിടങ്ങളുമാണ് സമസ്തക്ക് നഷ്ടമാവുക. സമസ്തയുടെ സ്ഥലവും കെട്ടിടവും ഒഴിവാക്കുമെന്നും നിലവിലുള്ള പാതയുടെ മധ്യത്തില്‍ നിന്ന് തുല്യ അകലത്തില്‍ ഇരു ഭാഗത്തു നിന്നുമായി ഭൂമി ഏറ്റെടുക്കുമെന്നും സമസ്ത നേതാക്കള്‍ മന്ത്രി ജി. സുധാകരനുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഉറപ്പു ലഭിച്ചിരുന്നുവെങ്കിലും ഇതുവരെ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. എതിര്‍ ദിശയിലുള്ള സ്ഥലം പൂര്‍ണമായും ഒഴിവാക്കി സമസ്താലയം നിലകൊള്ളുന്ന ഭാഗം മാത്രമാണ് ദേശീയ പാതയ്ക്കായി ഇപ്പോള്‍ ഏറ്റെടുക്കുന്നത്. നിലവിലുള്ള അലൈന്‍മെന്റില്‍ സമസ്താലയം പൂര്‍ണമായും സമീപത്തുള്ള ഓഡിറ്റോറിയം ഭാഗികമായും പൊളിച്ചു മാറ്റേണ്ടിവരും. സമസ്താലയം പൊളിച്ചു മാറ്റുമ്പോള്‍ ഇരു വശത്തുമുള്ള ഭൂമി ഏറ്റെടുക്കണമെന്നും പ്രത്യേക പാക്കേജ് അനുവദിക്കണമെന്നുമാണ് സമസ്ത ആവശ്യപ്പെടുന്നത്.


പ്രശ്‌ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍കുമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അലൈന്‍മെന്റ് മാറ്റണമെന്ന് സമസ്ത മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഹാരമാകാത്തതിനെ തുടര്‍ന്ന് ഈ മാസം 21 ന് വീണ്ടും കലക്ടറേറ്റില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത പരീക്ഷാ ബോര്‍ഡ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലീമിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍, സുന്നി മഹല്ല് ഫെഡറേഷന്‍, സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍, സമസ്ത ലീഗല്‍ സെല്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍, സുന്നി അഫ്കാര്‍, സമസ്ത കേരള സുന്നി ബാലവേദി, അസ്മി, മുഅല്ലിം ക്ഷേമനിധി എന്നിങ്ങനെ നിരവധി സംഘടനകളുടെ ആസ്ഥാനമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഓഫിസ് പൊളിച്ചുമാറ്റുന്നത് സംഘടനകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. കുരുന്നുകള്‍, അല്‍മുഅല്ലിം, കുടുംബം തുടങ്ങിയ മാഗസിനുകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള കേന്ദ്രവും ഇവിടെയാണ്.

105 മുഫതിശുമാരും, 40 മുദരിബുമാരുമുള്‍പ്പെടെ 225 ജീവനക്കാര്‍ സമസ്താലയത്തില്‍ സേവനം ചെയ്തു വരുന്നുണ്ട്. സമസ്തയുടെ കീഴില്‍ സ്വദേശത്തും വിദേശത്തുമായി പ്രവര്‍ത്തിക്കുന്ന 9796 മദ്‌റസകളിലെ 12 ലക്ഷം വിദ്യാര്‍ഥികളെയും ഒരു ലക്ഷം അധ്യാപകരുടെയും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ഈ ആസ്ഥാന മന്ദിരം കേന്ദ്രീകരിച്ചാണ്.


മുസ്‌ലിം സമുദായത്തിന്റെ സെക്രട്ടേറിയറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന സമസ്താലയം ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
ഭൂമി നഷ്ടപെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കാനുള്ള പദ്ധതികളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഭൂമിക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പു വരുത്തണമെന്നാണ് ഇരകളുടെ ആവശ്യം. അലൈന്‍മെന്റിനു പിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യക്കാരുണ്ടെന്ന നാട്ടുകാരുടെ ആക്ഷേപം ശരിവയ്ക്കുന്നതാണ് ചില സ്ഥലങ്ങളിലെ അലൈന്‍മെന്റിന്റെ സ്വഭാവം. കേരള മുസ്‌ലിം നവോഥാന ചരിത്രത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ക്ക് വേദിയാവുകയും നിരവധി നേതാക്കളുടെ പ്രവര്‍ത്തന കേന്ദ്രമായി മാറുകയും ചെയ്ത ഈ ആസ്ഥാനത്തോട് മുസ്‌ലിം സമുദായത്തിന് വൈകാരിക ബന്ധം കൂടിയുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago
No Image

ഓണാവധിക്ക് അടച്ച സ്‌കൂളില്‍ മോഷണം; നഷ്ടപ്പെട്ടത് ഒമ്പത് ലാപ്‌ടോപ്പും കാമറയും; പ്രതികളിലൊരാള്‍ പിടിയില്‍

crime
  •  3 months ago