പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് സില്‍വ
ബ്രസീലിയ: അറസ്റ്റ് വാറന്റ് സമയം തീര്‍ന്നിട്ടും പൊലിസില്‍ കീഴടങ്ങാന്‍ വിസമ്മതിച്ച ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുല ഡ സില്‍വ അനുയായികളെ അഭിവാദ്യം ചെയ്തു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. സാവോപോളോയ്ക്കടുത്താണ് അദ്ദേഹം ഒളിവില്‍ പാര്‍ത്തിരുന്ന കെട്ടിടത്തിനടുത്ത് തടിച്ചുകൂടിയ ജനങ്ങളെ കാണാന്‍ പുറത്തെത്തിയത്. ഭാര്യ മരീസ ലെതിസിയയും അടുത്തിടെ ഇംപീച്ച് ചെയ്യപ്പെട്ട മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫും കൂടെയുണ്ടായിരുന്നു.
അഴിമതി കേസില്‍ 12 വര്‍ഷത്തെ തടവിനു ശിക്ഷിച്ച വിധി സില്‍വ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് പൊലിസില്‍ ഹാജരാകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് രണ്ടു പ്രാവശ്യം അദ്ദേഹത്തിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്നാണ് സില്‍വയുടെ വാദം. ഒടുവില്‍ വാര്‍ത്ത ലഭിക്കുമ്പോഴും സില്‍വ പൊലിസില്‍ കീഴടങ്ങാന്‍ തയാറായിട്ടില്ല. ഇന്നലെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നകം പൊലിസില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."