പട്ടികവര്‍ഗ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് 14 വര്‍ഷം കഠിനതടവും പിഴയും
തൊടുപുഴ : പട്ടികവര്‍ഗ്ഗ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് 14 വര്‍ഷം കഠിനതടവും പിഴയും. ചപ്പാത്ത് കന്നിക്കല്ല് കാരക്കാട്ട് സോബിന്‍ (24)നെയാണ് കുറ്റക്കാരനാണന്ന് കണ്ട് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് വിജി അനില്‍കുമാര്‍ കഠിന തടവിന് ശിക്ഷിച്ചത്.
പട്ടികവര്‍ഗ്ഗത്തില്‍പെട്ട 65 വയസുള്ള സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലാണ് ഉപ്പുതറ പൊലിസ് സോബിനെ 2015 ജൂലൈ 9ന് അറസ്റ്റ് ചെയ്തത്. ഒറ്റയ്ക്ക് താമസിച്ച് വരുകയായിരുന്ന ആദിവാസി സ്ത്രീയെ വീട്ടില്‍ കയറിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തൊഴിലുറപ്പ് പണികഴിഞ്ഞ് വീടിന് പുറത്ത് കുളിക്കുന്ന സമയം പ്രതിയെത്തി വൃദ്ധയെ വലിച്ചിഴച്ച് വീടിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്.
സ്ത്രീയുടെ കാറിച്ചകേട്ട് ആള്‍ക്കാര്‍ എത്തിയപ്പോഴേക്കും പ്രതി ഓടിരക്ഷപെട്ടു. പ്രതിയെ കോടതിയില്‍വെച്ച് അതിക്രമത്തിന് ഇരയായവരും സാഷികളും തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരമാണ് 14 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. 511, 376,450, 341, 506(2) 3(1)(11) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്ക് ശിക്ഷവിധിച്ചത്. പിഴയടച്ചില്ലങ്കില്‍ 9 മാസം അധികമായി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.
കട്ടപ്പന ഡിവൈഎസ്പി ആയിരുന്ന പി കെ ജഗദീഷായിരുന്നു കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പ്രോസിക്യൂട്ടര്‍ അഡ്വ. ബി സുനില്‍ ദത്ത് കോടതിയില്‍ ഹാജരായി. പ്രതിയെ സാഹസികമായി പിടികൂടിയത് ഉപ്പുതറ പൊലിസാണ്. പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലിസുകാരനെ കടിച്ച് മുറവേല്‍പ്പിക്കുകയുംചെയ്തിരുന്നു. ഈകേസില്‍ ചില പൊലിസുകാര്‍ പ്രതിയെ സഹായിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."