കൈത്തറി മേഖലയിലെ കുടിശിക ഉടന്‍ വിതരണം ചെയ്യും: മന്ത്രി മൊയ്തീന്‍
കണ്ണൂര്‍: കൈത്തറി മേഖലയിലുള്ളവര്‍ക്ക് കൂലിയിനത്തില്‍ നല്‍കാനുള്ള കുടിശിക രണ്ടുദിവസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍. കണ്ണൂരില്‍ നടക്കുന്ന കൈത്തറി പ്രദര്‍ശന മേളയില്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്തായി കൈത്തറിമേഖലയില്‍ കൂലി വിതരണം ചെയ്യുന്നതില്‍ പ്രശ്‌നം നേരിട്ടിരുന്നു. ട്രഷറിയില്‍നിന്ന് ആവശ്യത്തിന് പണം ലഭിക്കാത്തതിനാലായിരുന്നു ഇത്. കേന്ദ്രസര്‍ക്കാര്‍ കടം നല്‍കാത്തതിന്റെ പേരിലും ബുദ്ധിമുട്ടനുഭവപ്പെട്ടു. എന്നാല്‍, വിഷുവിന് മുന്‍പ് കുടിശിക നല്‍കും. കൂലി വര്‍ധനവ് സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കും. മെയ് രണ്ടിന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒന്നുമുതല്‍ ഏഴ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂനിഫോം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. കൈത്തറി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. സുധീര്‍, പി. ബാലന്‍, കെ.വി കുമാരന്‍, അബ്ദുല്‍ മജീദ്, ലിഷ ദീപക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."