ജില്ലയില്‍ പെട്രോള്‍ വില 77
കോഴിക്കോട്: ജില്ലയിലും പെട്രോള്‍ വില 77ല്‍ തൊട്ടു. തിരുവനന്തപുരത്ത് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പെട്രോള്‍ വില 77.02 രൂപയായിരുന്നു. ഇന്നലെ കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.06 രൂപയും ഡീസലിന്റേത് 69.61 രൂപയുമായിരുന്നു. ഇന്ധനവില കുതിച്ചുയര്‍ന്നത് ഇരുചക്ര വാഹനങ്ങളും കാറും ഉപയോഗിക്കുന്ന സാധാരണക്കാരെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പമ്പുകളില്‍ ഇന്നലെ പെട്രോളിന് 77.06 രൂപയും ഡീസലിന് 69.61 രൂപയുമായിരുന്നു വില. റിലയന്‍സില്‍ ഇതു യഥാക്രമം 77.01 ഉം 69.61 ഉം ആയിരുന്നു. ഭാരത് പെട്രോളിയത്തിന്റെ പമ്പുകളില്‍ പെട്രോളിന് 76.96 രൂപയും ഡീസലിന് 69.56 രൂപയുമായിരുന്നു.
ഇതിനു മുന്‍പ് 2013 ലായിരുന്നു പെട്രോളിന് ഏറ്റവും ഉയര്‍ന്ന വിലയായ 77 രൂപ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അന്ന് ഡീസലിന് ലിറ്ററിന് 56 രൂപ മാത്രമായിരുന്നു. ഇപ്പോള്‍ പെട്രോളും ഡീസലും തമ്മിലുള്ള വ്യത്യാസം 7.45 രൂപയാണ്.
ഇക്കഴിഞ്ഞ ജൂണ്‍ 16 മുതല്‍ ഇന്ധനവില ദിവസവും മാറുന്ന വിധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ചതിനെ തുടര്‍ന്നാണ് 68.53 രൂപയില്‍ നിന്നിരുന്ന പെട്രോള്‍ വിലയും 58.70 ആയിരുന്ന ഡീസല്‍ വിലയും ഇന്ന് 77ലും 69.61 ലും എത്തിയത്.
ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിനു ശേഷം കേരളത്തില്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഒരുദിവസം പോലും ഇന്ധനവിലയില്‍ കുറവു വന്നിട്ടില്ലെന്നും പെട്രോളിയും വിതരണക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."