മാനദണ്ഡം കര്‍ശനം: തീരുമാനമാകാതെ പെന്‍ഷന്‍ അപേക്ഷകള്‍
ഈരാറ്റുപേട്ട: തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കുകയും, അനര്‍ഹരായവര്‍ കടന്നു കൂടിയാല്‍ ബദ്ധപ്പെട്ട ഉദ്യോഗസ്ഥരായിരിക്കും ഉത്തരവാദി എന്ന് അറിയിപ്പ് വന്നതോടെ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം.
അപേക്ഷകര്‍ യോഗ്യരെന്ന് ഭരണസമിതിയും, ജനപ്രതിനിധികളും ഉറപ്പാക്കിയ അപേക്ഷകളില്‍പോലും ഉദ്യോഗസ്ഥര്‍ മറിച്ച് തീരുമാനം എടുക്കുന്നതായി പരാതി ഉയരുന്നുണ്ട്.
ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. പെന്‍ഷന്‍ അപേക്ഷ തദ്ദേശസ്ഥാപനങ്ങളില്‍ ലഭിച്ചാല്‍ ബദ്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സെക്രട്ടറിക്ക് നല്‍കണം. സെക്രട്ടറി സൂക്ഷ്മപരിശോധന നടത്തിയാണ് ഭരണസമിതിക്ക് നല്‍കുക. അപേക്ഷ സെക്രട്ടറി നിരസിക്കുകയും എന്നാല്‍ പരിഗണിക്കേണ്ടതാണ് എന്ന് ഭരണസമിതി കണ്ടെത്തുകയും ചെയ്താല്‍ വികസന സ്ഥിരം സമിതി അധ്യക്ഷന്‍, സെക്രട്ടറി, തദ്ദേശസ്ഥാപനത്തിലെ ഒരു ഗസറ്റഡ് ഓഫിസര്‍ എന്നിവരാണ് പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നത്. അപേക്ഷകന്റെ കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാതിരിക്കുക, സര്‍വിസ് പെന്‍ഷന്‍ തുടങ്ങി ഒരു പെന്‍ഷനും നിലവില്‍ ഇല്ലാതിരിക്കണം, ആദായ നികുതി നല്‍കുന്നവരാകാതിരിക്കുക, അപേക്ഷകന്റെ പേരിലോ, കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ ഭൂമി ഇല്ലാതിരിക്കുക തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."