ഡെങ്കിപ്പനി: ജാഗ്രതാ നിര്‍ദേശം
ചങ്ങനാശേരി: ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകിന്റെ വ്യാപനം തടയാനായി മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. കൊതുകിന്റെ ഉറവിട കേന്ദ്രങ്ങളുടെ നശീകരണമാണ് ഇവയിലാദ്യം.
വീടിന്റെ വെളിയില്‍ വലിച്ചെറിയുന്ന പൊട്ടിയ പാത്രങ്ങള്‍, കുപ്പികള്‍, ചിരട്ട, പ്ലാസ്റ്റിക് കവറുകള്‍, മുട്ടത്തോട്, കരിക്കിന്‍ തോട് മുതലായവയിലും കൊതുകിന്റെ പ്രജനം നടക്കും. ഇവ കണ്ടെത്തി നശിപ്പിക്കണം. മാലിന്യങ്ങള്‍ ഒഴിവാക്കാനായി പാത്രങ്ങളും മറ്റും ഉപയോഗശൂന്യമായാല്‍ വലിച്ചെറിയാതിരിക്കുക.
ഇവ മഴ നയാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുക, കമഴ്ത്തി വയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കണം. ഉപയോഗ ശൂന്യമായ ടയറുകള്‍, ആട്ടുകല്ല്, ഉരല്‍ മുലായവയില്‍ കെട്ടിനില്‍ക്കുന്ന ശുദ്ധജലത്തിലും ഈ കൊതുകുകള്‍ മുട്ടയിട്ട് പെരുകും. ഇവ മഴ നയാത്ത പ്രദേശങ്ങളില്‍ സൂക്ഷിക്കണം. ശുദ്ധജലം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍, ഫ്രിഡ്ജിന്റെ പിറകിലുള്ള ട്രേ, അലങ്കാരച്ചെടികള്‍ വയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ വെള്ളം കളഞ്ഞ് വൃത്തിയാക്കണം. ഓവര്‍ഹെഡ് ടാങ്കുകള്‍ വലകൊണ്ട് മൂടി വെയ്ക്കണം.
ടെറസും സണ്‍ ഷെയ്ഡിലും ആഴ്ചയിലൊരു ദിവസം വെള്ള മൊഴുക്കി കളയണം. മരപ്പൊത്ത്, മുളങ്കുറ്റി എന്നിവയും ഈസിഡ് കൊതുകുകളുടെ ഉറവിട കേന്ദ്രങ്ങളാണ്. ഇവ വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ മണ്ണിട്ടു കൂടുകയോ വെട്ടിക്കളയുകയോ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."