HOME
DETAILS

ജില്ലയിലേക്ക് കഞ്ചാവൊഴുകുന്നു

  
backup
April 09 2018 | 03:04 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8a%e0%b4%b4%e0%b5%81

 

മലപ്പുറം: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ജില്ലയിലെ കഞ്ചാവ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 120 കിലോഗ്രാം കഞ്ചാവാണ് ജില്ലയില്‍ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ആകെ 251 കിലോഗ്രാമായിരുന്നു പിടിച്ചിരുന്നത്.
ഈ വര്‍ഷം വിവിധ കേസുകളില്‍ ഇതുവരെ 174 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 922 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 573 പേരാണ് പിടിയിലായത്. ഗ്രാമ, ഗരഭേദമന്യേ ജില്ലയില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കിയിട്ടുണ്ട്. പിടിക്കപ്പെട്ടവയ്ക്കു പുറമേ നിയമത്തിന്റെ കണ്ണുവെട്ടിച്ചുള്ള വില്‍പന വേറെയും നടക്കുന്നുണ്ട്.
കവലകളും ബസ് സ്റ്റാന്‍ഡുകളും സ്‌കൂള്‍ പരിസരങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും കച്ചവടം നടക്കുന്നത്. അസം, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്നാണ് പ്രധാനമായും കഞ്ചാവ് ജില്ലയിലേക്കെത്തുന്നത്. കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നും ഇതു ജില്ലയിലേക്കു കൊണ്ടുവരുന്നുണ്ട്. ഇതര സംസ്ഥാനക്കാര്‍ നാട്ടില്‍നിന്നു വരുമ്പോള്‍ കഞ്ചാവ് കൊണ്ടുവരുന്നതും ഇവിടെ വില്‍ക്കുന്നതും പതിവാണ്.
പൊലിസും എക്‌സൈസ് ഉദ്യോഗസ്ഥരും പിടികൂടുന്നതു മിക്കതും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും അറസ്റ്റിലായവരില്‍നിന്നുള്ള വിവരപ്രകാരവുമാണ്. ഇതിന്റെ പലയിരട്ടി കഞ്ചാവ് ജില്ലയിലേക്ക് ഒഴുകുന്നതായാണ് കണക്കുകള്‍. മൂന്നു വര്‍ഷമായി കഞ്ചാവ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി എക്‌സൈസ് അധികൃതര്‍ പറയുന്നു. കഞ്ചാവ് നട്ടുവളര്‍ത്തുന്ന കേസുകള്‍ അപൂര്‍വമായിരുന്നെങ്കിലും അതും ജില്ലയില്‍ വര്‍ധിച്ചുവരികയാണ്.
എക്‌സൈസിന്റെ ഒന്‍പത് റെയ്ഞ്ച് ഓഫിസുകളും സര്‍ക്കിള്‍ ഓഫിസുകളും മുഖേന പരിശോധന കര്‍ശനമാക്കിയിട്ടും കഞ്ചാവിന്റെ ഒഴുക്കിനു കുറവുണ്ടായിട്ടില്ല. നല്ലൊരു പങ്കും തീരദേശത്തേക്കാണ് എത്തുന്നതെന്നതും പ്രത്യേകതയാണ്. കഞ്ചാവെത്തിക്കുന്നതിനു സ്ത്രീകളെയും കുട്ടികളെയും കരിയര്‍മാരാക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. കാറുകളില്‍ കഞ്ചാവ് കടത്തുമ്പോള്‍ സ്ത്രീയും കുട്ടിയുമുണ്ടെങ്കില്‍ പരിശോധനിയില്‍നിന്നു രക്ഷപ്പെടാനാകുമെന്നതാണ് കാരണം.
കഴിഞ്ഞ 26നു തിരൂരങ്ങാടി വെന്നിയൂരില്‍ ആന്ധ്രയില്‍നിന്നു കൊണ്ടുവന്ന 60 കിലോ കഞ്ചാവ് പിടികൂടിയപ്പോള്‍ ഈ സംഘത്തില്‍ 22കാരിയായ ആന്ധ്ര സ്വദേശിനിയുമുണ്ടായിരുന്നു. പിടികൂടുന്ന കഞ്ചാവ് ഒരു കിലോയില്‍ താഴെയാണെങ്കില്‍ വേഗത്തില്‍ ജാമ്യം ലഭിക്കുമെന്നതും യഥേഷ്ടമുള്ള കഞ്ചാവ് കടത്തിനു കാരണമാകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  3 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  3 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  3 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  3 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  3 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  3 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  3 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  3 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  3 days ago