HOME
DETAILS

അഴിമതിക്കേസ്: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുല ഡാ സില്‍വ കീഴടങ്ങി

  
backup
April 09 2018 | 12:04 PM

56546456213123-2


ബ്രസീലിയ: അഴിമതിക്കേസില്‍ തടവുശിക്ഷ വിധിക്കപ്പെട്ട ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലുല ഡാ സില്‍വ കീഴടങ്ങി. വിധിയെ തുടര്‍ന്ന് സാവോ പോളോയിലെ സ്റ്റീല്‍ വര്‍ക്കേഴ്‌സ് ബില്‍ഡിങില്‍ നൂറുകണക്കിന് അനുയായികളുടെ സംരക്ഷണ വലയത്തില്‍ രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് ലുല പൊലിസിന് മുന്നില്‍ കീഴടങ്ങിയത്.

'കാര്‍വാഷ്' എന്ന പേരില്‍ കുപ്രസിദ്ധമായ അഴിമതിയാരോപണ കേസില്‍ 12 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് 72കാരനായ ലുലയ്ക്ക് കോടതി വിധിച്ചത്. വ്യാഴാഴ്ചയാണ് ലുലയെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് പുറപ്പെടുവിച്ചത്.

അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ നിന്നു തന്നെ അകറ്റി നിര്‍ത്താനാണ് ഇത്തരമൊരു കോടതി വിധിയെന്നും അതിനാല്‍ തന്നെ കീഴടിങ്ങില്ലെന്നും അറിയിച്ച് ശനിയാഴ്ച രാത്രി വരെ ലുല സ്റ്റീല്‍ വര്‍ക്കേഴ്‌സ് ബില്‍ഡിങില്‍ അനുയായികളുടെ സംരക്ഷണ വലയത്തില്‍ കഴിയുകയായിരുന്നു. കോടതി വിധിക്കെതിരെ ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിറ്റിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് ലുല അനുയായികളും അറിയിച്ചിരുന്നു.

ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ലുലക്കെതിരായി കോടതി വിധി വന്നത്. 2003 മുതല്‍ 2011 വരെ പ്രസിഡന്റായിരുന്ന ലുല ദശലക്ഷക്കണക്കിന് ബ്രസീലിയന്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ച നേതാവായാണ് പ്രകീര്‍ത്തിക്കപ്പെടുന്നത്. വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവും ജനസമ്മതനുമായ ലുലക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുമോ എന്നത് സംബന്ധിച്ച തീരുമാനം ഇലക്ടറല്‍ കോടതി കൈക്കൊള്ളും.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago