HOME
DETAILS

റെയ്ച്ചല്‍ ശില്‍പയുടെ അഫ്ദലുല്‍ ഉലമ പഠനത്തിന് മതവും തടസമായില്ല

  
backup
April 09 2018 | 20:04 PM

story-of-rachel-silpa-religion-is-not-a-wall-for-study

കോഴിക്കോട്: റൗളത്തുല്‍ ഉലൂം അറബിക് കോളജിലെ നൂറുകണക്കിന് തട്ടമിട്ട പെണ്‍കുട്ടികള്‍ക്കിടയില്‍ തട്ടമിടാതെ ഒരാള്‍... ഈ കുട്ടി ആരെന്നതായിരുന്നു കോളജിലെത്തുന്ന അതിഥികളുടെയും മറ്റും കൗതുകത്തോടെയുള്ള ആദ്യ ചോദ്യം. അതിന് മറുപടിയായി കോളജിലുള്ളവര്‍ പുഞ്ചിരിയോടെ നല്‍കുന്ന ഉത്തരമാണ് റെയ്ച്ചല്‍ ശില്‍പ എന്ന പേര്. മുസ്്‌ലിം വിദ്യാര്‍ഥികള്‍ മാത്രം തിരഞ്ഞെടുക്കുന്ന അഫ്ദലുല്‍ ഉലമ അറബിക് പഠനം പൂര്‍ത്തിയാക്കി ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിനി ജി.എസ് റെയ്ച്ചല്‍ ശില്‍പ എന്ന ലത്തീന്‍ കത്തോലിക്കാ വിശ്വാസി. റെയ്ച്ചലിനെക്കുറിച്ച് അറിയുന്നതോടെ കോളജിലെത്തിയിരുന്ന മിക്ക വി.ഐ.പികളും നേരിട്ട് വന്ന് പരിചയപ്പെടുകയും അഭിനന്ദനങ്ങള്‍ ചൊരിയുകയും ചെയ്യുമായിരുന്നു. അഞ്ച് വര്‍ഷം അറബി ഭാഷയും സാഹിത്യവും പഠിച്ചാണ് റെയ്ച്ചല്‍ അഫ്ദലുല്‍ ഉലമ പൂര്‍ത്തിയാക്കിയത്. ഇതാദ്യമായാണ് റൗളത്തുല്‍ ഉലൂം അറബിക് കോളജില്‍ നിന്ന് ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടി അഫ്ദലുല്‍ ഉലമ ബിരുദം നേടി പുറത്തിറങ്ങുന്നത്.


പൊതു വിദ്യാലയങ്ങളില്‍ പോലും ജാതിയും മതവുമെല്ലാം വേര്‍തിരിവിനുള്ള കേന്ദ്രങ്ങളാക്കി മാറ്റാന്‍ പലരും ശ്രമിക്കുന്ന സമയത്താണ് പത്താം ക്ലാസിനു ശേഷം അഞ്ചു വര്‍ഷം അറബിയിലുള്ള അഫ്ദലുല്‍ ഉലമ റെയ്ച്ചല്‍ പൂര്‍ത്തിയാക്കിയത്. മകളെ അറബി പഠിപ്പിക്കണമെന്ന റെയ്ച്ചലിന്റെ പിതാവ് തിരുവനന്തപുരം നേമം മച്ചേല്‍ സ്വദേശി സുരേന്ദ്രന്റെ ആഗ്രഹമാണ് ഈ പെണ്‍കുട്ടിയെ അറബി കോളജിലെത്തിച്ചത്.തിരുവനന്തപുരത്തുകാരനാണെങ്കിലും സുരേന്ദ്രന്‍ ഇപ്പോള്‍ താമസിക്കുന്നത് തിരൂര്‍ ചെറിയമുണ്ടത്താണ്. പഞ്ചായത്ത് വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനാണിദ്ദേഹം.
സര്‍വിസില്‍ കയറിയ കാലം മുതലേ മലബാറിലെ വിവിധ ഭാഗങ്ങളിലായിരുന്നു സുരേന്ദ്രന്റെ ഔദ്യോഗിക ജീവിതം. ഹൈസ്‌കൂള്‍ ക്ലാസുകളില്‍നിന്നു തന്നെ റെയ്ച്ചല്‍ അറബി ഒന്നാം ഭാഷയായി എടുത്താണ് പഠിച്ചത്. വെങ്ങാനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പത്താംക്ലാസ് വരെയുള്ള അറബി പഠനത്തിനു ശേഷമാണ് ഫാറൂഖ് ആര്‍.യു അറബിക് കോളജില്‍ പ്രിലിമിനറി അഫ്ദലുല്‍ ഉലമാ പഠനത്തിനെത്തിയത്. പിതാവായ സുരേന്ദ്രനും റെയ്ച്ചലും തിരൂര്‍ ചെറിയമുണ്ടത്താണ് താമസമെങ്കിലും മാതാവും ചേട്ടനും അനിയനും തിരുവനന്തപുരത്തു തന്നെയാണ് താമസം.
അങ്കണവാടി അധ്യാപികയാണ് അമ്മ മോളി. റെയ്ച്ചലിന്റെ ചേട്ടന്‍ പ്രവീണ്‍ ജെ.സി.ബി ഓപറേറ്ററാണ്. അനിയന്‍ കുഞ്ചാക്കോ ബി.എ ഇംഗ്ലീഷ് ബിരുദത്തിന് പഠിക്കുകയാണ്. അഫ്ദലുല്‍ ഉലമ പൂര്‍ത്തിയാക്കിയശേഷം ബിരുദാനന്തര പഠനമായ എം.എക്ക് ചേരുവാനാണ് റെയ്ച്ചല്‍ ലക്ഷ്യമിടുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹസന്‍ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഉടന്‍ തിരിച്ചടി നല്‍കി ഹിസ്ബുല്ല

International
  •  3 months ago
No Image

കര്‍ണാടകയില്‍ രണ്ടുതലയും ഒരു ഉടലും നാലു കണ്ണുകളുമായി അപൂര്‍വ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാന്‍ വമ്പന്‍ തിരക്ക്

National
  •  3 months ago
No Image

അന്നയുടെ കുടുംബത്തോട് സംസാരിച്ച് കമ്പനി ചെയർമാൻ; ജീവനെടുത്തത് ജോലിഭാരമെന്ന് പിതാവ്, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Kerala
  •  3 months ago
No Image

ഡ്രഡ്ജർ രാവിലെ എത്തും; ഉറപ്പിക്കാൻ വേണ്ടത് 5 മണിക്കൂർ വരെ സമയം; അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിച്ചേക്കും

Kerala
  •  3 months ago
No Image

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു; നിരവധിപേക്ക് പരുക്ക്

Kerala
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; വീണ്ടും ട്രഷറി നിയന്ത്രണം, പരിധി അഞ്ച് ലക്ഷം

Kerala
  •  3 months ago
No Image

വോക്കി ടോക്കി സ്‌ഫോടനം: നിര്‍മാണ ആരോപണം നിഷേധിച്ച് ജപ്പാന്‍ കമ്പനി

International
  •  3 months ago
No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago