സമസ്ത ജില്ലാ സമ്മേളനം
സമ്പൂര്‍ണ സ്വാഗതസംഘം നാളെ
കല്‍പ്പറ്റ: പൈതൃകത്തിലേക്ക് വിജയത്തിലേക്ക് എന്ന പ്രമേയത്തില്‍ പനമരത്ത് നടക്കുന്ന സമസ്ത ജില്ലാ സമ്മേളനത്തിന്റെ സമ്പൂര്‍ണ സ്വാഗതസംഘം നാളെ ഉച്ചക്ക് മൂന്നിനും സമ്മേളന പ്രചാരണാര്‍ഥം കെ.ടി ഹംസ മുസ്്‌ലിയാര്‍ നയിക്കുന്ന സന്ദേശ യാത്രയില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ സമ്പൂര്‍ണ യോഗം വൈകിട്ട് 4.30നും കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ ചേരുമെന്നും മുഴുവന്‍ അംഗങ്ങളും സംഗമത്തില്‍ പങ്കെടുക്കണമെന്ന് ചെയര്‍മാന്‍ എസ് മുഹമ്മദ് ദാരിമി, കണ്‍വീനര്‍ അഷ്‌റഫ് ഫൈസി അറിയിച്ചു.
എസ്.എം.എഫ് താലൂക്ക് ശില്‍പശാല നാളെ
സുല്‍ത്താന്‍ ബത്തേരി: പൈതൃകത്തിലേക്ക് വിജയത്തിലേക്ക് എന്ന പ്രമേയത്തില്‍ പനമരത്ത് നടക്കുന്ന സമസ്ത ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എസ്.എം.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സുല്‍ത്താന്‍ ബത്തേരി താലൂക്ക് മഹല്ല് നേതൃ ശില്‍പശാല നാളെ രാവിലെ 10ന് കല്ലുവയല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. രാവിലെ 9.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10ന് എം.എ മുഹമ്മദ് ജമാല്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്‌ലിയാര്‍ അധ്യക്ഷനാവും. എസ്.എം.എഫ് സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ ശില്‍പശാല നിയന്ത്രിക്കും. ബഷീര്‍ അസ്അദി കണ്ണൂര്‍, കെ.എ നാസര്‍ മൗലവി വിഷയമവതരിപ്പിക്കും. തുടര്‍ന്ന് ജനറല്‍ ടോക്കും നടക്കും.
മെസേജ് ഡേ നാളെ
കല്‍പ്പറ്റ: പൈതൃകത്തിലേക്ക് വിജയത്തിലേക്ക് എന്ന പ്രമേയത്തില്‍ പനമരത്ത് നടക്കുന്ന സമസ്ത ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ മെസേജ് ഡേയായി ആചരിക്കും. പരിപാടിയുടെ ഭാഗമായി മഹല്ല്, മദ്‌റസാ പരിധിയിലെ മുഴുവന്‍ വീടുകളിലും അഹ്്‌ലുസുന്ന എന്ന കൈപുസ്തകം വിതരണം ചെയ്യും. മെസേജ് ഡെ വിജയിപ്പിക്കുന്നതിന് മദ്‌റസാ മുഅല്ലിംകള്‍ രംഗത്തിറങ്ങണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
എസ്.കെ.എസ്.ബി.വി ഗ്രാന്റ് എക്‌സിബിഷന്‍ ഇന്ന്
മാനന്തവാടി: ഏപ്രില്‍ 20ന് പനമരത്ത് നടക്കുന്ന സമസ്ത ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാനന്തവാടി റെയ്ഞ്ച് എസ്.കെ.എസ്.ബി.വി സംഘടിപ്പിക്കുന്ന പൈതൃകം-18 ഗ്രാന്റ് എക്‌സിബിഷന്‍ ഉദ്ഘാടനം ഇന്ന് പാണ്ടിക്കടവ് തഹിയ്യത്തുല്‍ ഇസ്്‌ലാം മദ്‌റസ ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടിന് ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിക്കും.
സമസ്തയുടെ ഒരു നൂറ്റാണ്ട് ചരിത്രം, പൂരാവസ്തു കരകൗശല പ്രദര്‍ശനം, മെഡിക്കല്‍ ഹാള്‍, രക്ത നിര്‍ണയ രക്തദാന ക്യാംപ് എന്നിവയാണ് എക്‌സിബിഷനില്‍ സംഘടിപ്പിക്കുന്നത്.
ആലോചനാ യോഗത്തില്‍ റെയ്ഞ്ച് ഭാരവാഹികളായ സി. ഉമര്‍ ദാരിമി, അബ്ദുല്‍ ജലീല്‍ ഫൈസി, എ. ഉസ്മാന്‍ , അനീഫ് റഹ്മാനി, അബ്ദുല്‍ അസീസ് ഫൈസി സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ്
ഹൈവെ മാര്‍ച്ചിന് അന്തിമരൂപമായി
കല്‍പ്പറ്റ: സമസ്ത ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റി 12ന് നടത്തുന്ന ഹൈവേ മാര്‍ച്ചിന് അന്തിമരൂപമായി.
രണ്ടു ജാഥകളായാണ് മാര്‍ച്ച് നടക്കുക. ജില്ലാ പ്രസിഡന്റ് മുഹിയിദ്ദീന്‍ കുട്ടി യമാനി നയിക്കുന്ന ഹൈവേ മാര്‍ച്ച് രാവിലെ ഒന്‍പതിന് തരുവണയില്‍ നിന്നാരംഭിക്കും. സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി ഫ്‌ളാഗ്ഓഫ് ചെയ്യും. വൈസ് ക്യാപ്റ്റന്‍ മുഹിയുദ്ദീന്‍ കുട്ടി ദാരിമി, അബ്ബാസ് വാഫി, അബ്ദുല്ലത്തീഫ് അഞ്ചുകുന്ന്, ശറഫുദ്ദീന്‍ നിസാമി, ജാഫര്‍ വെള്ളിലാടി നേതൃത്വം നല്‍കും. ജില്ലാ സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ നയിക്കുന്ന മാര്‍ച്ച് പഴയ വൈത്തിരിയില്‍ സമസ്ത ജില്ലാ പ്രസിഡന്റ്് കെ.ടി ഹംസ മുസ്‌ലിയാര്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. വൈസ് ക്യാപ്റ്റന്‍ അബ്ദുല്ലത്തീഫ് വാഫി, ഡയരക്ടര്‍ നൗഷീര്‍ വാഫി, അസിസ്റ്റന്റ് ഡയരക്ടര്‍ ശിഹാബ് റിപ്പണ്‍, കോഡിനേറ്റര്‍ ഷാഹിദ് ഫൈസി, അസിസ്റ്റന്റ് കോഡിനേറ്റര്‍ മുത്തലിബ് അമ്പലവയല്‍ നേതൃത്വം നല്‍കും. ഇരുജാഥകളും വൈകിട്ട് 6.30ന് പനമരത്ത് സമാപിക്കും. സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ഷൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."