പീഡനക്കേസിലെ പിടികിട്ടാപുള്ളി 12 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
മാനന്തവാടി: പീഡനക്കേസിലെ പിടികിട്ടാപുള്ളി 12 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍.
ദമാമില്‍ ജോലി ശരിയാക്കിതരാമെന്ന വ്യാജേനെ യുവതിയില്‍ നിന്ന് 25,000 രൂപ തട്ടിയെടുക്കുകയും, പിന്നീട് ബോംബെയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി കൊല്ലം കുരീപ്പുഴ നടക്കാവില്‍ അബ്ദുല്‍ സലാമ്(49)നെയാണ് തിരുനെല്ലി എസ്.ഐ ബിജു ആന്റണിയും സംഘവും കൊല്ലത്ത് വച്ച് അറസ്റ്റ് ചെയ്തത്. 2006ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതിയായ തൃശിലേരി മല്ലപ്പള്ളി രത്നമ്മയും, മൂന്നാം പ്രതി ഉള്ള്യേരി മാമങ്ങത്ത് മീത്തല്‍ ഹംസക്കോയയും മുമ്പ് ശിക്ഷയനുഭവിച്ചിരുന്നു. എന്നാല്‍ ഒന്നാം പ്രതിയായ സലാം 12 വര്‍ഷമായി ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരേ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ വിസ തട്ടിപ്പടക്കമുള്ള കേസുകള്‍ നിലവിലുള്ളതായി സൂചനയുണ്ട്. തൃശിലേരി സ്വദേശിനിയായ രത്നമ്മ, കോഴിക്കോട് ഉള്ള്യേരി സ്വദേശി ഹംസ തുടങ്ങിവരുടെ സഹായത്തോടെയാണ് ഇയാള്‍ യുവതിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുനെല്ലി പൊലിസ് 12206 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പ്രതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തുടര്‍ന്ന് കേസിലെ രണ്ടും മൂന്നും പ്രതികളായ രത്നമ്മയേയും, ഹംസയേയും പൊലിസ് അറസ്റ്റ് ചെയ്തു. ഇരുവരും ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ കൊല്ലത്തെത്തിയ തിരുനെല്ലി പൊലിസ് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സലാമിനെ പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്നലെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി. തിരുനെല്ലി എസ്.ഐ ബിജു ആന്റണി, എ.എസ്.ഐ അനില്‍, സി.പി.ഒമാരായ പ്രസാദ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."