'സൂപ്പര്‍ വുമണ്‍'- തീനാളങ്ങള്‍ക്കിടയില്‍ നിന്ന് 20 പേരെ രക്ഷിച്ച് 58കാരി
ന്യൂഡല്‍ഹി: ആളിക്കത്തുന്ന തീനാളങ്ങള്‍ക്കിടയില്‍ നിന്ന് 20 ജീവനുകളാണ് ജ്യോതി വര്‍മ എന്ന 58കാരി രക്ഷിച്ചത്. അതും മുളയേണി ഉപയോഗിച്ച്. ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു 20 പേരും. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
അയല്വാസിയാ കുന്തീദേവിയാണ് സമാപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ തീപിടിച്ച വിവരം ജ്യോതിയെ അറിയിച്ചത്. ഉടന്‍ ജ്യോതി ടെറസിലേക്കോടി. ജ്യോതിയെ കണ്ട കെട്ടിടത്തിനകത്തെ തൊഴിലാളികള്‍ ജ്യോതിയെ കണ്ടതോടെ സഹായത്തിനപേക്ഷിച്ചു. പ്രധാന വാതില്‍ ഫാക്ടറി മുതലാളി പൂട്ടിയതിനാല്‍ അവര്‍ക്ക് രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല.
എന്തുചെയ്യണമെന്നറിയാതെ നിന്ന ജ്യോതി ആദ്യം ഒരു സാരി തൊഴിലാളികള്‍ക്ക് എറിഞ്ഞു നല്കി. എന്നാല്‍ അതില്‍ തൂങ്ങി പുറത്തേക്കിറങ്ങാന്‍ തൊഴിലാളികള്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. പിന്നീടാണ് ജ്യോതിക്ക് വീട്ടിലെ ചെറിയ മുളയേണി ഓര്മ വന്നത്. അപ്പോഴേക്കും അയല്‍വാസിയായ ധര്മേന്ദ്രയുമെത്തിയിരുന്നു. വീട്ടിലെ ബാത്റൂമിന്റെ ജനലില്‍ നിന്ന് ഫാക്ടറിയിലെ ജനലിലേക്ക് ഏണി വച്ച് 20 പേരെ ഇവര്‍ രക്ഷപ്പെടുത്തി. എന്നാല്‍ അപ്പോഴേക്ക് കുട്ടികളുള്‍പെടെ ആറോളം പേര് മരിച്ചിരുന്നു.
ഫാക്ടറി അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."