HOME
DETAILS
MAL
പൂട്ടികിടന്ന വീട് കുത്തിതുറന്ന് മോഷണം
backup
April 10 2018 | 05:04 AM
കടലായി: പൂട്ടികിടന്ന വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്ന് അകത്ത് കയറി നാല് പവന് സ്വര്‍ണവും 10,000 രൂപയും മറ്റ് വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു. കടലായി ഇടപ്പുള്ളി അലിമോന്റെ വീട്ടിലാണ് മോഷണം നടന്നത്. സ്കൂള്‍, മദ്രസ അവധി പ്രമാണിച്ച് അലിമോന്റെ ഉമ്മയും ഭാര്യയും കുട്ടികളും കുടുംബ വീടുകളിലേക്ക് പോയിരുന്നു. ഞായറാഴ്ച വൈകീട്ട് അലിയുടെ ഭാര്യയും മക്കളും വന്ന സമയത്താണ് വീട്ടില്‍ മോഷണം നടന്നതായി ശ്രദ്ധയില്‍പെട്ടത്. ഉടനെ ഇരിങ്ങാലക്കട പൊലിസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ കെ. എസ് സുശാന്തും സംഘവും സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുപ്പിനെത്തി. പൊലിസ് നായ മണം പിടിച്ച് മുന്‍വശത്തെ ഗേറ്റ് വഴി റോഡിലൂടെ വീടിന്റെ വടക്ക് വശത്തുള്ള കടവരെ പോയി മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."