HOME
DETAILS

ദലിത് സംഘടനകളുടെ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം

  
backup
April 10 2018 | 05:04 AM

%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%a8%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d-2

 

തൃശൂര്‍: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. ഒറ്റപ്പെട്ട അക്രമങ്ങളൊഴിച്ചാല്‍ ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നു. ഇരുചക്ര വാഹനങ്ങളടക്കമുള്ള സ്വാകര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും സ്വകാര്യ ബസുകളും ഓട്ടോ ടാക്‌സികളും സര്‍വീസ് നടത്തിയില്ല. ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്ന സ്വകാര്യ ബസുകള്‍ രാവിലെ സര്‍വീസ് നടത്തിയെങ്കിലും പലയിടത്തും ബസ് തടഞ്ഞതോടെ സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവെച്ചു. രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ വടക്കേസ്റ്റാന്‍ഡിലും ശക്തന്‍ സ്റ്റാന്‍ഡിലും ബസുകള്‍ തടഞ്ഞു. വടക്കേസ്റ്റാന്‍ഡില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന രോഗിയേയും കുടേയുള്ളവരേയും പൊലിസ് ഇടപെട്ടാണ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. തൃശൂര്‍ വലപ്പാട് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസിന് ചിലര്‍ കല്ലെറിഞ്ഞു. ബസ് ഡ്രൈവര്‍ പറവൂര്‍ സ്വദേശി മനോജിന് പരുക്കേറ്റു. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണ് പ്രധാനമായും നടത്തിയത്. നഗരത്തില്‍ ഏതാനും കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. കലക്ട്രേറ്റില്‍ 85 ശതമാനം ജീവനക്കാര്‍ ഹാജരായി. ഹര്‍ത്താലിനോടനുബന്ധിച്ച് ദളിത് സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ വടക്കേസ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച പ്രകടനം സ്വരാജ് റൗïും ശക്തന്റെ നഗറും ചുറ്റി വടക്കേസ്റ്റാന്‍ഡില്‍ സമാപിച്ചു.
ഇരിങ്ങാലക്കുട: ദലിത് സംഘടനകളുടെ ഹര്‍ത്താലില്‍ ഇരിങ്ങാലക്കുടയില്‍ അങ്ങിങ്ങ് അക്രമം. ചേലൂര്‍ പൂച്ചകുളത്തിന് സമീപം റോഡരികില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കാറിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു. ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മകളെ കൊï് വിടാന്‍ വന്ന കയ്പമംഗലം മുരിയാംതോട് സ്വദേശി മുഹമ്മദാലിയുടെ വാഗണര്‍ കാറിന്റെ ചില്ലാണ് കല്ലേറില്‍ തകര്‍ന്നത്. ഇരിങ്ങാലക്കുട പൊലിസില്‍ പരാതി നല്‍കിയിട്ടുï്. ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണമായിരുന്നു. സ്വകാര്യ ബസുകളും കടകളും തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ബസുകള്‍ നിരത്തിലിറങ്ങിയില്ല. തുറന്ന് പ്രവര്‍ത്തിച്ചിരുന്ന ചുരുക്കം ചില കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. പലയിടങ്ങളിലും സംഘര്‍ഷാവസ്ഥയിലാണ് സ്ഥാപനങ്ങള്‍ അടപ്പിച്ചത്. കുട്ടംകുളം പരിസരത്ത് നിന്നാരംഭിച്ച ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനം ഠാണവ് വഴി ചന്ത ചുറ്റി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. ഇതിനിടയില്‍ തുറന്ന് പ്രവര്‍ത്തിച്ച സ്ഥാപനങ്ങളും ബാങ്കുകളും ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ബന്ധമായി അടപ്പിച്ചു.
വാടാനപ്പള്ളി : ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി നടത്തിയ സര്‍വിസ് കല്ലേറിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. ഇതേതുടര്‍ന്ന് മറ്റ് കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളും നിരത്തിലിറക്കിയില്ല. വലപ്പാട് മുറിയാം തോട് കല്ലേറില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന് ഡ്രൈവര്‍ പറവൂര്‍ സ്വദേശി പുതിയാലത്ത് പുരുഷോത്തമന്റെ മകന്‍ മനോജിനാണ് (49) പരുക്കേറ്റത്. കൈക്കും ദേഹത്തും പരുക്കേറ്റ ഇയാളെ വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 5.20ന് ബൈക്കില്‍ എത്തിയവരാണ് ബസിന് നേരെ കല്ലെറിഞ്ഞതെന്ന് പറയുന്നു. ബസ് ഗുരുവായൂരില്‍ നിന്ന് എറണാകുളത്തേക്ക് ആദ്യ ട്രിപ്പ് പോവുകയായിരുന്നു. രാവിലെ ഏഴോടെ തളിക്കുളം പുത്തന്‍ തോട് രï് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയും കല്ലേറുïായി. ഒരു ബസിന്റെചില്ല് തകര്‍ന്നു. ഇതോടെ കെ.എസ്.ആര്‍.ടി.സി മറ്റ് സര്‍വിസുകളും വേïെന്ന് വച്ചു. സര്‍വിസ് നടത്തുമെന്ന് രï് ദിവസം മുമ്പ് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളും ബസുകള്‍ നിരത്തിലിറക്കാന്‍ ശ്രമിച്ചില്ല. ഓട്ടോ, ലോറി, ടെമ്പോ എന്നിവയും ഹര്‍ത്താലില്‍ സര്‍വിസ് നടത്തിയില്ല. വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിച്ചില്ല.ദളിത് സംഘടനകള്‍ക്കൊപ്പം ആര്‍ എം പി ഐ,ദി പി ഐ എം എല്‍ റെഡ് സ്റ്റാര്‍ എന്നീ പാര്‍ട്ടികളും ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തുïായിരുന്നു. പ്രകടനത്തിന് ടി.വി.രാജു, പി.പി. ധര്‍മരാജ് ,അജിത, നാരായണന്‍, രതീപ് വലപ്പാട് ,പി.സി.അജയന്‍, , പി.ഡി.ഷാനവാസ്, എ.വി.പ്രദീപ് ലാല്‍, കെ.വി. കിഷോര്‍ കുമാര്‍, കെ.എസ്. നിഹിന്‍, എം.എം മനോജ്, സുധീഷ് നാട്ടിക പി.എ.നസീര്‍, സി.എസ്.ജിതേഷ് നേതൃത്വം നല്‍കി. പൊതുയോഗം എം.എ.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. കെ.എം.മഹിപാല്‍ എ.കെ.സന്തോഷ്, എന്‍.ഡി.വേണു, പി പി. ഉണ്ണിരാജ, കെ.വി.സനല്‍ ടി.കെ. പ്രസാദ്, യദു കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.
വെള്ളാങ്ങല്ലൂര്‍: വിവിധ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വെള്ളാങ്ങല്ലൂര്‍ ഏരിയയില്‍ പൂര്‍ണം. നടവരമ്പ്, വെള്ളാങ്ങല്ലൂര്‍, കോണത്തുകുന്ന്, കരൂപ്പടന്ന പ്രദേശങ്ങളില്‍ ഭൂരിഭാഗം കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ഏതാനും സ്വകാര്യ വാഹനങ്ങളും വിവാഹ പാര്‍ട്ടികളുടെ വാഹനങ്ങളും നിരത്തിലിറങ്ങിയെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞില്ല. നടവരമ്പില്‍ നിന്ന് വെള്ളാങ്ങല്ലൂരിലേക്ക് നടത്തിയ പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.
പുതുക്കാട് : പുതുക്കാട് മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വിസ് നടത്തിയില്ല. പുതുക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തിയില്ല. ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന വരന്തരപ്പിള്ളി പഞ്ചായത്തില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മലയോര മേഖലകളില്‍ കടകമ്പോളങ്ങള്‍ തുറന്നില്ല. മേഖലയില്‍ അനിഷ്ട സംഭവങ്ങളൊന്നും നടന്നിട്ടില്ല.
മാള: ദലിത് പീഢന നിരോധന നിയമം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ മാള മേഖലയില്‍ പൂര്‍ണമായിരുന്നു . കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു. സ്വകാര്യ ബസുകള്‍ പൂര്‍ണമായും നിരത്തില്‍ നിന്നൊഴിഞ്ഞു നിന്നു. മാള കെ.എസ്.ആര്‍.ടി.സിയില്‍ നിലവിലുള്ള 45 ഷെഡ്യൂളുകളില്‍ 23 ഷെഡ്യൂളുകള്‍ സര്‍വിസിനയച്ചതായി അധികൃതര്‍ അറിയിച്ചു. മാളയില്‍ നിന്നും തൃശൂര്‍, ആലുവ, കൊടുങ്ങല്ലൂര്‍ റൂട്ടുകളിലേക്കാണ് സര്‍വിസുകള്‍ നടത്തിയത്. ഹര്‍ത്താല്‍ മൂലം ജനങ്ങള്‍ വളരെ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കിയതിനാല്‍ ഓടിച്ച സര്‍വിസുകളില്‍ വരുമാനം തീരെ കുറവായിരുന്നു. ഓട്ടോറിക്ഷകളും ടാക്‌സി വാഹനങ്ങളും നിരത്തിലിറക്കിയില്ല. സ്‌കൂളുകളില്‍ ഒരുക്കിയ മികവ് ഉത്സവങ്ങളടക്കം പല പരിപാടികളും മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
ചാലക്കുടി: ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്കിനു മുന്‍പിലേക്ക് ചാടി ബൈക്ക് മറിഞ്ഞ് റിട്ടയേര്‍ഡ് എസ്.ഐക്കും മകള്‍ക്കും പരുക്കേറ്റു. ചാലക്കുടി എസ്.ബി.ടിക്കു മുന്‍പിലാണു സംഭവം. കുറ്റിക്കാട് വി.കെ. ചാക്കപ്പന്‍, മകള്‍ അനില എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ പോട്ട ധന്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാക്കപ്പന്റെ കാല്‍വിരലിന്റെ എല്ലു പൊട്ടി. അനിലക്ക് കാല്‍മുട്ടിനാണ് പരുക്ക്. ഇന്ന് രാവിലെ 10നാണ് സംഭവം. ചാലക്കുടി പൊലിസ് കേസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago