HOME
DETAILS

ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം

  
backup
April 10 2018 | 05:04 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-12


കൊച്ചി: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. രാവിലെ മുതല്‍ തന്നെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുകയും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും ചെയ്തു. പലയിടത്തും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ആദിവാസി ഗോത്രമഹാസഭ കണ്‍വീനര്‍ എം. ഗീതാനന്ദന്‍ അടക്കമുള്ള മുപ്പതോളം പേരെ വാഹനങ്ങള്‍ തടഞ്ഞതിന് പൊലിസ് കസ്റ്റഡിയിലെടുത്തു.
രാവിലെ എട്ടിന് ഹൈക്കോടതി പരിസരത്തുനിന്നുമാണ് സെന്‍ട്രല്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഗീതാനന്ദനെ വൈകീട്ട് ആറുവരെ കരുതല്‍ കസ്റ്റഡിയില്‍ വച്ചതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. പനങ്ങാട്, മാടവന, സൗത്ത്, വെളിയത്താംപറമ്പ് എന്നിവിടങ്ങളിലാണ് സമരാനുകൂലികള്‍ മാര്‍ഗതടസം സൃഷ്ടിച്ചത്. മാടവനയില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പ്രകടനമായി എത്തി ബസ് തടയാന്‍ ശ്രമിച്ച 18ഓളം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റുചെയ്തു. തേവര, ഫോര്‍ട്ട് കൊച്ചി, തോപ്പുംപൊടി തുടങ്ങിയ റൂട്ടുകളില്‍ സ്വകാര്യബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തി.
നഗരത്തിനുള്ളില്‍ യാത്രാക്ലേശം അനുഭവപ്പെട്ടില്ലെങ്കിലും വൈപ്പിന്‍, പറവൂര്‍, മാടവന തുടങ്ങിയ ഇടങ്ങളില്‍ പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്താതിരുന്നത് യാത്രക്കാരെ വലച്ചു. കെ.എസ്.ആര്‍.ടി.സി എറണാകുളം ഡിപ്പോയില്‍ നിന്നും ദിവസേന 106 സര്‍ീസുകളാണുനടത്തുന്നത്. എന്നാല്‍ ഇന്നലെ 82 സര്‍വീസുകളേ നടത്തിയുള്ളൂ.
എറണാകുളം ഡിപ്പോയില്‍ നിന്ന് രാവിലെ കമ്പംമേടിനു പുറപ്പെട്ട ബസ് കോതമംഗലത്തു വച്ചു തടഞ്ഞു. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തിയെങ്കിലും യാത്രക്കാര്‍ തിങ്ങി നിറഞ്ഞതിനാല്‍ പല സ്റ്റോപ്പുകളിലും നിര്‍ത്താതിരുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി.
മണിക്കൂറുകള്‍ കഴിഞ്ഞാണ് പലര്‍ക്കും ഓഫിസുകളിലും മറ്റും എത്താന്‍ കഴിഞ്ഞത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം സ്വകാര്യ ബസുകള്‍ കൂടുതല്‍ സര്‍വീസ് നടത്തി. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല. ഹാജര്‍ നില പതിവുപോലെയായിരുന്നു. ഇന്‍ഫോപാര്‍ക്കിലെ സ്ഥാപനങ്ങള്‍ എല്ലാം തുറന്നുപ്രവര്‍ത്തിച്ചു.
ജില്ലയില്‍ മിക്കയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. കാക്കനാട് ഭാരതീയ പട്ടിക ജനസമാജത്തിന്റെ നേൃത്വത്തില്‍ പ്രകടനം നടത്തി. ഹര്‍ത്താല്‍ ദിനത്തില്‍ എളംകുളം വില്ലേജ് ഓഫിസില്‍ കരമടയ്ക്കാനാകാതെ ജനം ഏറെ നേരം കാത്തുനിന്നു. വില്ലേജ് ഓഫിസ് തുറക്കാന്‍ വൈകിയതും ജീവനക്കാരെത്താന്‍ വൈകിയതുമാണ് കാരണം. രാവിലെ പത്തിന് കരമടയ്ക്കാനെത്തിയ ജനങ്ങള്‍ ഒരുപാട് നേരം കാത്തുനിന്നിട്ടും ഓഫിസ് തുറക്കാനാളെത്തിയില്ല. അതോടെ ജനങ്ങള്‍ പരാതിയുമായി കലക്ട്രേറ്റിലേക്ക് ഫോണ്‍ ചെയ്തു.
ഒടുവില്‍ 12 മണിയോടെ വില്ലേജ് ഓഫിസര്‍ വി.സി. രാജേന്ദ്രന്‍ സ്ഥലത്തെത്തി ഓഫിസ് തുറന്നു. അതേസമയം ഹര്‍ത്താലിനെ തുടര്‍ന്ന് ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദനെയും മറ്റ് നേതാക്കളെയും അറസ്റ്റുചെയ്ത പൊലിസ് നടപടി തെറ്റായിപോയെന്ന് കേരള റീജിയന്‍ ലാത്തിന്‍ കാത്തലിക് കൗണ്‍സില്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago