HOME
DETAILS
MAL
വരാപ്പുഴ കസ്റ്റഡി മരണം: പൊലിസിനെ വെട്ടിലാക്കി മരിച്ച വാസുദേവന്റെ മകന്
backup
April 10 2018 | 10:04 AM
അച്ഛനെ മര്‍ദിച്ചവരുടെ കൂട്ടത്തില്‍ ശ്രീജിത്തില്ലെന്ന് വിനീഷ്
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലിസിനെ വെട്ടിലാക്കി മരിച്ച വാസുദേവന്റെ മകന് വിനീഷ്. അച്ഛനെ മര്‍ദിച്ചവരുടെ കൂട്ടത്തില്‍ ശ്രീജിത്ത് ഇല്ലെന്നാണ് വിനീഷിന്റ വെളിപ്പെടുത്തല്‍. ഇതോടെ വെട്ടിലായിരിക്കുകയാണ് പൊലിസ്. നിരപരാധിയെ പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചു കൊന്നെന്ന ഗുരുതരമായ കുറ്റമാണ് പൊലിസിനെതിരെ ഉയര്‍ന്നിരിക്കുന്നത്. കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഐ.ജി തലത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാസുദേവന്റെ വീട് അക്രമിച്ച കേസിലാണ് പൊലിസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."