HOME
DETAILS

മഥുര: കലാപകാരികളുടേത് വിചിത്രവും ദുരൂഹവുമായ സംഘടന

  
backup
June 04 2016 | 06:06 AM

%e0%b4%ae%e0%b4%a5%e0%b5%81%e0%b4%b0-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കലാപക്കൊടിയുമായി രംഗത്തെത്തിയ കൈയേറ്റക്കാരുടെ സംഘം ദുരൂഹതയുയര്‍ത്തുന്നത്. വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ഇവര്‍ പല പേരുകളിലാണ് അറിയപ്പെടുന്നത്. ആസാദ് ഭാരത് വിധിക് വൈചാരിക് ക്രാന്തി സേന, സത്യാഗ്രഹി സ്വാധീന്‍ ഭാരത് സുഭാഷ് സേന (എസ്.ബി.എസ്.എസ്)എന്നീ പേരുകളില്‍ അറിയപ്പെടുന്ന സംഘടന തങ്ങള്‍ സാമൂഹിക രാഷ്ട്രീയ വിപ്ലവമാണ് ലക്ഷ്യം വെക്കുന്നതെന്ന് വാദിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം, പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരെ തെരഞ്ഞെടുക്കുന്നത് നിര്‍ത്തണം, ഒരു രൂപയ്ക്ക് 60 ലിറ്റര്‍ ഡീസലും 40 ലിറ്റര്‍ പെട്രോളും വില്‍ക്കണം, നിലവിലുള്ള ഇന്ത്യയുടെ കറന്‍സി മാറ്റണം തുടങ്ങിയ വിചിത്രവും അപ്രായോഗികവുമായ ആവശ്യങ്ങളുമായാണ് ഇവര്‍ സമരം നടത്തിയത്. രണ്ട് വര്‍ഷത്തോളമായി മഥുര ജവഹര്‍ബാഗില്‍ കുടിലു കെട്ടി സമരം നടത്തുകയാണ്. ഇവരെ ഒഴിപ്പിക്കാന്‍ കോടതിവിധി നേരത്തെ ഉണ്ടായിരുന്നെങ്കിലും പൊലിസിന് കഴിഞ്ഞിരുന്നില്ല. അതിനിടെ ജയ്ഗുരുദേവ് എന്ന പേരില്‍ അറിയപ്പെടുന്ന ആത്മീയാചാര്യന്റെ ആളുകള്‍ സംഘത്തിലുണ്ടെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. 12,000 കോടിയുടെ സ്വത്തിനുടമയായിരുന്ന ഗുരുദേവ് 2012ലാണ് മരിച്ചത്. തുളസീദാസ് മഹാരാജ് എന്നായിരുന്നു ഗുരുവിന്റെ യഥാര്‍ഥ പേര്. കൈയേറ്റക്കാര്‍ക്ക് പിന്‍ബലമായത് ജയ് ഗുരുദേവ് അനുയായികളാണെന്നാണ് പറയപ്പെടുന്നത്. യാതൊരു പ്രകോപനവും കൂടാതെയാണ് കൈയേറ്റക്കാര്‍ പൊലിസിന് നേരെ വെടി വച്ചതെന്ന് യു.പി ഡി.ജി.പി ജാവേദ് അഹമ്മദ് പറഞ്ഞു.
47 തോക്കുകളും 124 ഗ്രനേഡുകളും കൈയേറ്റക്കാരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സംഭവം ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago