രാസായുധ പ്രയോഗം: അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെടുമെന്ന് റഷ്യ
മോസ്കോ: സിറിയക്കെതിരേ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന തിരിച്ചടിനീക്കം തടയാനുള്ള ശ്രമവുമായി റഷ്യ. സംഭവം രാജ്യാന്തര അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാന്‍ യു.എന്നിനോട് ആവശ്യപ്പെടുമെന്ന് റഷ്യ അറിയിച്ചു. രാസായുധ പ്രയോഗം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലത്ത് അന്വേഷണസമിതിയെ അയച്ച് തെളിവെടുപ്പ് നടത്താനും ആവശ്യമുന്നയിക്കുമെന്നുംറഷ്യന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഓര്ഗനൈസേഷന് ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപണ്‍സ്(ഒ.പി.സി.ഡബ്ല്യു)വില്‍നിന്നുള്ള അന്വേഷണസംഘത്തെ വച്ച് സംഭവത്തില്‍ തെളിവെടുപ്പും പരിശോധനയും നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. അമേരിക്കയും റഷ്യയും തമ്മില്‍ ഒരു സൈനിക നടപടി ആരംഭിക്കാന്‍ മാത്രം ഗുരുതരമായ സ്ഥിതി സിറിയയിലില്ലെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി മിഖായേല്‍ ബോഗ്ദനോവ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."