HOME
DETAILS
MAL
ട്രംപ് ലാറ്റിനമേരിക്കന്‍ യാത്ര റദ്ദാക്കി
backup
April 10 2018 | 18:04 PM
വാഷിങ്ടണ്‍: സിറിയന്‍ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി പ്രഥമ ലാറ്റിനമേരിക്കന്‍ യാത്ര ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. സിറിയയുടെ രാസായുധ ആക്രമണത്തിനെതിരായ തിരിച്ചടിയെ കുറിച്ച് അടിയന്തര തീരുമാനമെടുക്കാനാണിതെന്നാണ് അറിയുന്നത്.ട്രംപിനു പകരം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ലാറ്റിനമേരിക്കന്‍ യാത്ര നടത്തും. പെറുവില്‍ അമേരിക്കന്‍ വന്‍കരയിലെ രാജ്യങ്ങളുടെ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."