ശ്രീജിത്തിന്റെ കസ്റ്റഡി മരണം:പൊലിസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കോഴിക്കോട്: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പൊലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സംസ്്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.
ശ്രീജിത്തിനെ ചവിട്ടിയ പൊലിസുകാരനെ മാത്രമല്ല, കണ്ടു നിന്ന പൊലിസുകാര്‍ക്കെതിരേയും സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരേയും നടപടിയെടുക്കണം.
മരിച്ചതിനാല്‍ ഇനി ശ്രീജിത്തിനെയും പൊലിസ് കേസെടുക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയില്‍ എടുത്തതിനുശേഷമല്ല ശ്രീജിത്തിന് ചവിട്ടേറ്റതെന്ന് പൊലിസ് വാദത്തേയും അദ്ദേഹം നിഷേധിച്ചു.
അങ്ങനെയെങ്കില്‍ കസ്റ്റഡിയില്‍ എടുത്ത ഉടന്‍ വൈദ്യപരിശോധനക്ക് ഹാരാക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ഉത്തരവദിത്വത്തില്‍ നിന്നും പൊലിസിന് ഒഴിഞ്ഞുമാറാന്‍ ആവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലിസിനുള്ളിലെ കുറ്റവാസനയുള്ളവരെ പുറത്താക്കാന്‍ വേണമെങ്കില്‍ സര്‍വിസ് ചട്ടം ഭേദഗതി ചെയ്യണമെന്നും പണമുള്ളവര്‍ക്ക് മാത്രമെ പൊലിസ് സ്‌റ്റേഷനില്‍ നിന്നും കാര്യങ്ങള്‍ നേടാനാകൂവെന്ന അവസ്ഥയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."