കേരള മുസിരിസ് ഫെസ്റ്റിന് ഇന്ന് ജാമിഅ മില്ലിയ്യയില്‍ തുടക്കം
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ കേന്ദ്ര സര്‍വകലാശാലയിലെ മലയാളി കൂട്ടായ്മ സ്മൃതി സംഘടിപ്പിക്കുന്ന മൂന്നാമത് മുസിരിസ് കേരള ഫെസ്റ്റിവല്‍ ഇന്ന് തുടങ്ങും.
സര്‍വകലാശാലക്ക് പുറത്തുള്ള മലയാളികളെയും പങ്കെടുപ്പിച്ചുള്ള മഹാ സംഗമമായതിനാല്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ കേരള ഫെസ്റ്റിവലായിരിക്കും മുസിരിസെന്ന് സംഘാടകര്‍ പറഞ്ഞു. ഡല്‍ഹി മലയാളി അസോസിയേഷന്, ജനസംസ്കൃതി, കെ.എം.സി.സി തുടങ്ങി ഡല്‍ഹിയിലെ 30ല്‍ പരം മലയാളി സംഘടനകള്‍ കൂടി മുസ്രിസിനോട് സഹകരിക്കും. ഫെസ്റ്റിന് നാളെ സമാപനം കുറിക്കും.
കേരള സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന കള്‍ച്ചറല്‍ കാര്‍ണിവല്‍, കേരള രുചിക്കൂട്ടുകള്‍ നിരത്തുന്ന ഫുഡ് ഫിയസ്റ്റ, മലയാള സിനിമകളുടെ ഫിലിം ഫെസ്റ്റ് എന്നിവയാണ് പ്രധാന പരിപാടികള്‍.
രാവിലെ പത്തിന് സിനിമാ പ്രദര്‍ശനങ്ങളോടെ പരിപാടി തുടങ്ങും. തുടര്‍ന്നുള്ള വിവിധ പരിപാടികള്‍ ജാമിഅ മില്ലിയ്യ ചീഫ് പ്രോക്ടര്‍ പ്രൊഫ. ഹാറൂണ്‍ സജ്ജാദ്, പ്രൊഫ. നവീദ് ഇഖ്ബാല്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. നാളെ വൈകീട്ട് നടക്കുന്ന സാംസ്കാരിക സംഗമം വൈസ് ചാന്‍സിലര്‍ പ്രൊഫ. തലത് അഹ്മദ് ഉദ്ഘാടനം ചെയ്യും. കവി സച്ചിദാനന്ദന് മുഖ്യാഥിതിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."