HOME
DETAILS

താലൂക്ക് വികസന സമിതിയില്‍ വകുപ്പ് മേധാവികള്‍ പങ്കെടുക്കാത്തതില്‍ വിമര്‍ശനം

  
backup
April 11 2018 | 02:04 AM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2-3


പുനലൂര്‍: താലൂക്കു മിനി കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ താലൂക്ക് വികസനസമിതി യോഗത്തില്‍ നിന്നും പ്രധാനപ്പെട്ട വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കി. സ്ഥിരമായി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതു കൊണ്ട് കഴിഞ്ഞ രണ്ടു കമ്മിറ്റികളില്‍ ജില്ലാ സബ് കലക്ടര്‍ നേരിട്ടു പങ്കെടുത്തിരുന്നു. ഇക്കുറിയും കളക്ടര്‍ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്തിച്ചേര്‍ന്നില്ല.
ദേശീയപാതയിലെ നടപ്പാത നിര്‍മാണം, മാലിന്യപ്രശ്‌നം, പേപ്പട്ടി ശല്യം, ആശുപത്രി കെട്ടിട നിര്‍മാണം തുടങ്ങിയ പ്രശ്‌നങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. ഇതിനു മറുപടി പറയാന്‍ നിരന്തരമായി നഗരസഭാ സെക്രട്ടറി എത്തിച്ചേരാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു.
പുനലൂര്‍ ഗവ. ആശുപത്രിയില്‍ വിദശത്തുനിന്നുള്ള ഡോക്ടര്‍മാരുടെ അഭാവവും പേപ്പട്ടി വിഷത്തിനെതിരേയുള്ള മരുന്നുകളുടെ ദൗര്‍ലഭ്യവും യോഗത്തില്‍ ഉയര്‍ന്നെങ്കിലും ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെ അഭാവം മൂലം ചര്‍ച്ച ചെയ്തില്ല.
വര്‍ഷം തോറും മൂന്നര ലക്ഷം രൂപാ മുടക്കി താല്‍ക്കാലിക ബണ്ടുകള്‍ നിര്‍മിക്കുന്നതില്‍ വ്യക്തമായ അഴിമതി ഉണ്ടെന്നും ഇതിനു പകരം സ്ഥിര സംവിധാനം വേണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. തൊണ്ണൂറു ശതമാനവും പണി പൂര്‍ത്തീകരിച്ച പുനലൂര്‍ റെയില്‍വേ അടിപ്പാത എന്തുകൊണ്ട് സഞ്ചാരയോഗ്യമാകുന്നില്ലന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ആളുണ്ടായില്ല.
പട്ടണത്തിലെ എന്‍.എച്ചിന്റെ വശങ്ങളില്‍ ഓടയും നടപ്പാതയും നിര്‍മിക്കുന്ന പദ്ധതി പുരോഗമിച്ചു വരുന്നെങ്കിലും ഓടയിലെ മലിനജലം കല്ലടയാറ്റിലേക്കാണ് തുറന്നു വിടുന്നത്. ഇതൊഴിവാക്കി മറ്റു നടപടി സ്വീകരിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
കരവാളൂര്‍ പഞ്ചായത്തില്‍ പെരുകിക്കൊണ്ടിരിക്കുന്ന മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരേ ശക്തമായ നടപടികള്‍ എടുത്തിട്ടുണ്ടെന്നു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സഭയെ അറിയിച്ചു.
കുളത്തൂപ്പുഴ പട്ടണത്തിന്റെ വികസനത്തിനും ഹെല്‍ത്ത് സെന്റര്‍ സി.എച്ച്.സി ആക്കുന്നതിനും സ്ഥലപരിമിതി തടസമാണെന്നും രാത്രികാലത്തു കൂടി സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിന് സ്റ്റാഫ് പാറ്റേണ്‍ സൗകര്യവം മെച്ചപ്പെടുത്തണമെന്ന് അംഗങ്ങള്‍ പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ആദിവാസി നവജാത ശിശുക്കളുടെ മരണത്തില്‍ പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പിന്റെ ഇടപെടലുകള്‍ വളരെ കുറവായിരുന്നെന്ന് ആക്ഷേപമുയര്‍ന്നു.
പുനലൂര്‍ മുതല്‍ ആര്യങ്കാവ് കോട്ടവാസല്‍ എന്‍.എച്ചിന്റെ തകര്‍ച്ച പരിഹരിക്കുക, അഞ്ചല്‍ സെന്റ് ജോര്‍ജ് സ്‌കൂളിനു സമീപത്തെ അനധികൃത പാര്‍ക്കിങ് നിരോധിക്കുക, കരവാളൂര്‍ പഞ്ചായത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്നും പഞ്ചായത്തിന് പ്രയോജനം ലഭിക്കുന്നതിന് വാഗ്ദാനം ചെയ്യപ്പെട്ട ശേഷിച്ച പതിനൊന്നു കിലോമീറ്റര്‍ പൈപ്പുലൈന്‍ സ്ഥാപിക്കല്‍ അടിയന്തിരമായി നടപ്പാക്കുക, അലയമണ്‍ വില്ലേജിലെ റീസര്‍വേ റിക്കാര്‍ഡുകള്‍ അടിയന്തിരമായി റവന്യൂ വകുപ്പിന് കൈമാറുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ന്നു.
തെന്മല ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് എല്‍. ഗോപിനാഥപിള്ള അധ്യക്ഷനായി. പുനലൂര്‍ തഹസീല്‍ദാര്‍ പി. ഗിരീഷ് കുമാര്‍,എല്‍. ആര്‍ തഹസീല്‍ദാര്‍ ആര്‍. എസ് ബാബുരാജ്, അഞ്ചല്‍ അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, രാഷ്ട്രീയ സ്ഥിരം സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥ വകുപ്പുമേധാവികള്‍ ജനപ്രതിനിധികള്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago