HOME
DETAILS
MAL
വരള്‍ച്ചയിലും നോക്കുകുത്തിയായി കിണറുകള്‍
backup
April 11 2018 | 02:04 AM
നന്തിബസാര്‍: അധികൃതരുടെ അനാസ്ഥയേ തുടര്‍ന്ന് പൊതുകിണറുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നു. പെരുമാള്പുരത്തിനടുത്ത് പഴയ എ.ഇ.ഒ ഓഫിസിനടുത്തെ റോഡരികിലെ കിണര്‍ കുപ്പത്തൊട്ടിയായി മാറി.
പഞ്ചായത്ത് ബസാറിലും പാലൂര് ടൗണിലുമുള്ള മൂന്ന് കിണറുകള്‍ മുന്‍പ് കുടിവെള്ളത്തിനായി ആളുകള്‍ ഉപയോഗിച്ചിരുന്നതായിരുന്നു.
ഇതിലൊരു കിണറിപ്പോള്‍ പൂര്‍ണമായും ഉപയോഗശ്യൂനമായിരിക്കുകയുമാണ്. മറ്റ് കിണറുകളിലും മാലിന്യം തള്ളിയിട്ടുണ്ട്. തിക്കോടി ടൗണിലുമുണ്ടായിരുന്ന കിണറിന്റെ ചുറ്റുമതില്‍ വാഹനമിടിച്ചു തകര്ന്നിട്ടിതുവരെ അധികൃതര്‍ നന്നാക്കിയിട്ടില്ല. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ അപകട ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ടൗണിലുള്ളവരും പ്രദേശവാസികളും ഏറെകാലമുപയോഗിച്ചിരുന്ന പൊതുകിണറുകള്‍ സംരക്ഷിക്കാനുള്ള നടപടിയെടുക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."