നികുതി പിരിവ്: നൂറ് ശതമാനത്തില്‍ മൂന്ന് പഞ്ചായത്തുകള്‍
കല്‍പ്പറ്റ: തനതു ഫണ്ടിന്റെ പ്രധാന സ്രോതസ്സായ വസ്തു നികുതി പിരിച്ചെടുക്കുന്നതില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കഴിഞ്ഞ 10 വര്‍ഷക്കാലത്തെ ഏറ്റവും മികച്ച പുരോഗതിയില്‍. 92 ശതമാനം തുക പിരിച്ചെടുത്ത് സംസ്ഥാനത്ത് തന്നെ മൂന്നാം സ്ഥാനവും നേടി.
കണിയാമ്പറ്റ, വെങ്ങപ്പളളി, തരിയോട്, പടിഞ്ഞാറത്തറ, മേപ്പാടി, എടവക, നൂല്‍പ്പുഴ, കോട്ടത്തറ എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് നൂറ് ശതമാനം വസ്തു നികുതി പിരിച്ചെടക്കാന്‍ സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണത്തിലും ഗ്രാമപഞ്ചായത്തുകള്‍ മികച്ച നേട്ടം കൈവരിച്ചിരുന്നു. തൊണ്ടര്‍നാട് (99.86), എടവക (98.59), കോട്ടത്തറ (97.99), കണിയാമ്പറ്റ (97.77), പനമരം (97.56), തിരുനെല്ലി (94.40), മുളളന്‍കൊല്ലി (92.80) മീനങ്ങാടി (92.50), വൈത്തിരി (92.25), വെളളമുണ്ട (90.69), മേപ്പാടി (90.47), തവിഞ്ഞാല്‍ (89.71), മുട്ടില്‍ (89.53), തരിയോട് (87.50), പടിഞ്ഞാറത്തറ (80.98), അമ്പലവയല്‍ (71.19), നെന്മേനി (69.54), പുല്‍പ്പളളി (65.52), നൂല്‍പ്പുഴ (63.17), പൂതാടി (60.79).
നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ മോണിറ്ററിങ് നടത്തുന്നതിന് ഡി.പി.സിയുടെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറുടേയും നേതൃത്വത്തില്‍ നിര്‍വഹണോദ്യോഗസ്ഥരുടെ പഞ്ചായത്ത്, ബ്ലോക്ക് തലത്തിലുളള റിവ്യൂ മീറ്റിങുകള്‍ നടത്തിയിരുന്നു. ഇതിന്റെ ഫലമായി ചരിത്രത്തിലാദ്യമായി വയനാട് ജില്ലക്ക് 87.22 ശതമാനം ചെലവഴിക്കുന്നതിന് സാധിച്ചു. ഉല്‍പ്പാദനമേഖലയില്‍ 614 പ്രോജക്ടുകള്‍ക്കായി 23,910,9357 രൂപയും സേവന മേഖലയില്‍ 2502 പ്രോജക്ടുകള്‍ക്കായി 78,919,5383 രൂപയും പശ്ചാതല മേഖലയില്‍ 61,249,4366 രൂപയും ചെലവഴിക്കുന്നതിന് സാധിച്ചു.
ലൈഫ് ഭവന പദ്ധതിയില്‍ 496 വീടുകളുടെ പണി പൂര്‍ത്തീകരിച്ചു. 2018-19 പദ്ധതികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച തിയതിക്കകം തന്നെ ഡി.പി.സിക്ക് സമര്‍പ്പിച്ച് സംസ്ഥാനത്ത് ആദ്യമായി അംഗീകാരം നേടാനും ജില്ലക്ക് സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."