HOME
DETAILS

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

  
October 02, 2024 | 4:08 PM

Oman National Literary Festival on November 15 in Seeb

മസ്‌കത്ത് കലാലയം സാംസ്‌കാരിക വേദി ഒമാന്‍ സംഘടിപ്പിക്കുന്ന  പതിനാലാമത് എഡിഷന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് അല്‍ ഹൈല്‍ പ്രിന്‍സ് പാലസില്‍ നടക്കും. സാഹിത്യോത്സവ് സാംസ്‌കാരിക സമ്മേളനത്തില്‍ സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

'പ്രവാസം: ചരിത്രമെഴുതിയ പ്രയാണങ്ങള്‍' എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ നാഷനല്‍ സാഹിത്യോത്സവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. സാഹിത്യ ചര്‍ച്ചകള്‍, സാംസ്‌കാരിക സദസുകള്‍,  സാഹിത്യോത്സവ് അവാര്‍ഡ് തുടങ്ങിയവും അനുബന്ധമായി നടക്കും. 

കവിത പാരായണം, സോഷ്യല്‍ ട്വീറ്റ്, മാപ്പിളപ്പാട്ട്, ഉറുദു ഗാനം, നശീദ, ഖവാലി, ദഫ് മുട്ട്, ഹൈക്കു ഉള്‍പ്പെടെ 80 ഇനങ്ങളിലായി പതിനൊന്ന് സോണുകളില്‍ നിന്ന് മുന്നൂറിലധികം മത്സരികള്‍ നാഷനല്‍ തലത്തില്‍ പങ്കെടുക്കും. യൂനിറ്റ്, സെക്ടര്‍ സാഹിത്യോത്സവുകള്‍ക്ക് ശേഷം മസ്‌കത്ത്, ബൗഷര്‍, സീബ്, ബര്‍ക, ജഅലാന്‍, ബുറൈമി, സുഹാര്‍, ഇബ്ര, നിസ്‌വ, സലാല, സൂര്‍ എന്നീ പതിനൊന്ന് സോണ്‍ സാഹിത്യോത്സവങ്ങളും കഴിഞ്ഞാണ് പ്രതിഭകള്‍ സീബില്‍ എത്തുക. സാഹിത്യോത്സവില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും, 9481 7292, 96561016 എന്നീ നമ്പറുകളില്‍ രജിസ്‌ട്രേഷന് ബന്ധപ്പെടാവുന്നതാണ്.

നാഷനല്‍ സാഹിത്യോത്സവ് വിജയത്തിനായി ബി കെ അബ്ദുല്‍ ലത്തീഫ് ഹാജി  ചെയര്‍മാനും ഹബീബ് അഷ്‌റഫ് കണ്‍വീനറുമായി സ്വാഗത സംഘം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വൈസ് ചെയര്‍മാന്‍: ഇസ്മാഈല്‍ സഖാഫി കാളാട്,  നജീബ് മണക്കാടന്‍. ജോയിന്റ് കണ്‍വീനര്‍: സമീര്‍ ഉസ്മാന്‍, നിസാം കതിരൂര്‍. കോര്‍ഡിനേറ്റേഴ്‌സ്: ജമാലുദ്ദീന്‍ ലത്തീഫി, ഡോ. ജാബിര്‍ ജലാലി. ഫൈനാന്‍സ് ചെയര്‍മാന്‍: അബ്ദുല്‍ ഖാദര്‍ ഹാജി പെരളശ്ശേരി. ഫൈനാന്‍സ് കണ്‍വീനര്‍: ജബ്ബാര്‍ പി സി കെ. അംഗങ്ങള്‍: റഫീഖ് ധര്‍മടം, ഉസ്മാന്‍ ഹൈല്‍, ഖാരിജത് എന്നിവരാണ് മറ്റു സ്വാഗതസംഘം ഭാരവാഹികള്‍.

വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബി കെ അബ്ദുല്‍ ലത്തീഫ് ഹാജി കെവി ഗ്രൂപ്പ്, ജനറല്‍ കണ്‍വീനര്‍ ഹബീബ് അഷ്‌റഫ്, ആര്‍ എസ് സി നാഷനല്‍ ജനറല്‍ സെക്രട്ടറി മുനീബ് കൊയിലാണ്ടി, എക്‌സിക്യൂട്ടീവ് സെക്രട്ടറി വി എം ശരീഫ് സഅദി മഞ്ഞപ്പറ്റ, സെക്രട്ടറിമാരായ ശിഹാബ് കാപ്പാട്, ഖാസിം മഞ്ചേശ്വരം, മിസ്അബ് കൂത്തുപറമ്പ് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുള്‍ഡോസര്‍ രാജി മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  a month ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  a month ago
No Image

കൊട്ടാരക്കര അപകടം: മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞു; നീലേശ്വരം സ്വദേശി ഹരിലാല്‍

Kerala
  •  a month ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  a month ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  a month ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  a month ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  a month ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  a month ago
No Image

ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദവും ഇനി സഭയിലുയരും; ഷാനിമോളുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും സ്പീക്കറും

Kerala
  •  a month ago
No Image

നെല്ല് സംഭരണം: കർഷകർക്ക് മുൻ സർക്കാർ നൽകാനുള്ളത് 702 കോടി

Kerala
  •  a month ago