എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം
ഷാർജ: ഷാർജ ആസ്ഥാനമായ എയർ അറേബ്യ തങ്ങളുടെ മുഴുവൻ നെറ്റ്‌വർക്കിലും 5,00,000 സീറ്റുകളിൽ ഡിസ്കൗണ്ട് ഓഫറുകളോടെ സൂപർ സീറ്റ് സെയിൽ എന്ന പേരിൽ 'ഏർലി ബേർഡ് പ്രൊമോഷൻ' അവതരിപ്പിച്ചു. 129 ദിർഹം എന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് നേരിട്ട് നിരവധി ലക്ഷ്യ സ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാം.
ഈ ഓഫറിൽ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 20 വരെ കാലയളവിൽ ബുക്കിങ് നടത്താം. 2025 മാർച്ച് 1 മുതൽ 2025 ഒക്ടോബർ 25 വരെയുള്ള യാത്രാ തീയതികൾ ലഭ്യമാണെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഷാർജ, അബുദബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് നിലവിൽ എയർ അറേബ്യ പറക്കുന്നു.
ടിക്കറ്റ് വിൽപന മുംബൈ, ഡൽഹി, അഹമ്മദാബാദ്, ജയ്പൂർ, നാഗ്പൂർ, കൊൽക്കത്ത, ഗോവ, ബെംഗളൂരു. ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള നോൺ സ്റ്റോപ്പ് ഫ്ലൈറ്റുകളിലും ലഭ്യമാണ്. അതിനിടെ, എയർ അറേബ്യ അബൂദബിയിലെ യാത്രക്കാർക്കായി ഹോം ചെക്ക്ഇൻ സേവനം ആരംഭിച്ചു. ഈ സേവനം ഉപഭോക്താക്കൾക്ക് അവരുടെ ലഗേജ് പരിശോധിക്കുന്നതിനും ബോർഡിങ് പാസുകൾ വീടുകളിൽ നിന്ന് ശേഖരിക്കുന്നതിനുമുള്ള സൗകര്യം പ്രദാനം ചെയ്യുന്നു. ഇത് സമയം ലാഭിക്കുകയും എയർപോർട്ടിലെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."