HOME
DETAILS

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

  
Abishek
October 02 2024 | 13:10 PM

 India Boosts Security for Israeli Embassy in Delhi After Iran Missile Strike

ഡല്‍ഹി: ഇസ്‌റാഈലിനെതിരെ ചൊവ്വാഴ്ച ഇറാന്‍ നടത്തിയ മിസൈലാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. എംബസിയ്ക്കുള്ളിലും സമീപത്തും പട്രോളിങ് വര്‍ധിപ്പിച്ചു, കൂടാതെ പൊലിസ് സേനയുടെ ഒരു സംഘത്തെ എംബസി സുരക്ഷക്കായി വിന്യസിച്ചുവെന്നും ഡല്‍ഹി പൊലിസ് അധികൃതര്‍ വ്യക്തമാക്കി.

ഇസ്‌റാഈല്‍-ഹമാസ് യുദ്ധം ആരംഭിച്ച സമയത്തുതന്നെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെയുടെ വധത്തെ തുടര്‍ന്നുള്ള ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ കണക്കിലെടുത്ത് ഇസ്‌റാഈല്‍ എംബസിയുടേയും ചബാദ് ഹൗസിന്റേയും സുരക്ഷ ഓഗസ്റ്റ് മാസത്തില്‍ ഡല്‍ഹി പൊലിസ് പുനഃപരിശോധിച്ചിരുന്നു. സംശയാസ്പദമായ രീതിയില്‍ 2021ലും 2023ലും ഇസ്‌റാഈല്‍ എംബസിയ്ക്ക് സമീപം സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ഇരുഫോടനങ്ങളിലും ആളപായം സംഭവിച്ചിരുന്നില്ല.

 India enhances security measures for the Israeli Embassy in Delhi as a precautionary measure following Iran's missile attack, amidst escalating Middle East tensions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  4 days ago
No Image

കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു

Kerala
  •  4 days ago
No Image

ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്

International
  •  4 days ago
No Image

അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്

National
  •  4 days ago
No Image

ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്

International
  •  4 days ago
No Image

രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര്‍ ബിന്ദു

Kerala
  •  4 days ago
No Image

ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി;  വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കിൽ എയർലിഫ്റ്റിങ്

Kerala
  •  5 days ago
No Image

കോഴിക്കോട് ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ

Kerala
  •  5 days ago
No Image

ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടാൻ സഹായിച്ചത് ആ സൂപ്പർതാരം: വൈഭവ് സൂര്യവംശി

Cricket
  •  5 days ago
No Image

'വിസിയും സിന്‍ഡിക്കേറ്റും രണ്ടുതട്ടില്‍'; കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്, റദ്ദാക്കിയില്ലെന്ന് വിസി

Kerala
  •  5 days ago