HOME
DETAILS

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

  
October 02, 2024 | 2:27 PM

CPI Demands Removal of ADGP Decision After DGP Report Chief Minister

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന നിലപാട് കടുപ്പിച്ച് സിപിഐ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സിപിഐ നിലപാട് ആവര്‍ത്തിച്ചത്. നാളെ സിപിഎം-സിപിഐ നേതൃയോഗങ്ങള്‍ ചേരാനിരിക്കുന്നതിന് മുന്നോടിയായി ആയിരുന്നു നിര്‍ണായക കൂടിക്കാഴ്ച.

തിരുവനന്തപുരം എകെജി സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വരട്ടെ അതിനുശേഷം തീരുമാനിക്കാമെന്നുമാണ് ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. എഡിജിപിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണ റിപ്പോര്‍ട്ട് നാളെ ഡിജിപി സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് കൂടിക്കാഴ്ച. 

മറ്റന്നാള്‍ നിയമസഭ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് എഡിജിപിയെ മാറ്റണമെന്നതായിരുന്നു സിപിഐയുടെ നേരത്തെയുള്ള നിലപാട്. എഡിജിപിക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്. എഡിജിപിയെ മാറ്റാതെ പറ്റില്ലെന്ന നിലപാട് അന്ത്യശാസനമെന്ന നിലയിലാണ് വീണ്ടും സിപിഐ ആവര്‍ത്തിച്ചത്.

The Communist Party of India (CPI) has reiterated its stance on removing the Additional Director General of Police (ADGP), with the Chief Minister announcing a decision after receiving the Director General of Police (DGP) report.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തന്ത്രപ്രധാനമായ കുപിയാൻസ്ക് തിരിച്ചുപിടിച്ച് യുക്രെയ്ൻ; സെലൻസ്കി സൈനികർക്കൊപ്പം, സമാധാനശ്രമങ്ങൾക്ക് വേഗം കൂട്ടാൻ നീക്കം

International
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉറ്റസുഹൃത്ത് ഫെനി നൈനാന് തോല്‍വി; മത്സരിച്ചത് അടൂര്‍ നഗരസഭയില്‍

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Kerala
  •  2 days ago
No Image

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്‌ലിയക്ക് മിന്നും ജയം

Kerala
  •  2 days ago
No Image

14-കാരൻ്റെ വെടിക്കെട്ട് ബാറ്റിങ്, പറക്കും ക്യാച്ച്! വൈഭവ് സൂര്യവംശി ഞെട്ടിച്ചു; അണ്ടർ-19 ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് 234 റൺസിന്റെ വമ്പൻ ജയം

Cricket
  •  3 days ago
No Image

പമ്പയില്‍ മരിച്ച ജയില്‍ ഉദ്യോഗസ്ഥന്റെ കൈകള്‍ വച്ചു പിടിപ്പിച്ച ഗോകുലപ്രിയന്‍ ആശുപത്രി വിട്ടു

Kerala
  •  3 days ago
No Image

 വെട്ടിയവരെ വെട്ടി യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ മിന്നുംജയം;  തകര്‍ത്തത് ഇടത് കോട്ട 

Kerala
  •  3 days ago
No Image

കുവൈത്തില്‍ മലയാളി പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

Kuwait
  •  3 days ago
No Image

ശബരിമല ദര്‍ശനത്തിനായി പ്രമാടത്ത് രാഷ്ട്രപതി ഇറങ്ങിയ ഹെലിപാഡ് നിര്‍മിക്കാന്‍ ചെലവായത് 20.7 ലക്ഷം രൂപ

Kerala
  •  3 days ago
No Image

പാലാ നഗരസഭയില്‍ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളായ ദമ്പതികള്‍ക്ക് ജയം

Kerala
  •  3 days ago