HOME
DETAILS

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

  
Ajay
October 02 2024 | 18:10 PM

Muscat Municipality with awareness to reduce plastic use

പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി പൊതുസമൂഹത്തോട് ആവിശ്യപ്പെട്ടു. 2024 ഒക്ടോബർ 1-നാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.

GYziweTbQAQfDGd.jpg

സുസ്ഥിരതയിലൂന്നിയുള്ള പരിസ്ഥിതി ശീലങ്ങളിലൂടെ മുന്നേറാനും മുനിസിപ്പാലിറ്റി ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇതിനായി മുനിസിപ്പാലിറ്റി നടത്തുന്ന ശ്രമങ്ങളിൽ അണിചേരാൻ പൊതുസമൂഹത്തോട് അവർ അഭ്യർത്ഥിച്ചു.

GYziweHa8AAqzM_.jpg

പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ച് കൊണ്ട് പകരമായി പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോ​ഗിക്കാൻ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ആരോഗ്യമുള്ളതും, വൃത്തിയുള്ളതുമായ ഒരു പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിനുള്ള ആശയങ്ങൾ ഉൾകൊള്ളുന്ന ഏതാനും പോസ്റ്ററുകൾ ഈ അറിയിപ്പിന്റെ ഭാഗമായി മുനിസിപ്പാലിറ്റി പൊതു ജനങ്ങൾക്കായി പങ്ക് വെച്ചിട്ടുണ്ട്.

GYziweUaQAAvijH.jpg

“ഒത്തൊരുമിച്ച് ഒരു പ്ലാസ്റ്റിക് മുക്ത ഭാവിയ്ക്കായി”, “ശുചിത്വമേറിയ ഒരു പരിസ്ഥിതിയ്ക്കായി പ്ലാസ്റ്റിക് ഒഴിവാക്കുക”, “മാറ്റം നിങ്ങളാകട്ടെ: പോംവഴിയുടെ ഭാഗമാകൂ” തുടങ്ങിയ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പോസ്റ്ററിലെ ആശയങ്ങൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി

Kerala
  •  5 minutes ago
No Image

ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം

uae
  •  5 minutes ago
No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  25 minutes ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  40 minutes ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  43 minutes ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  an hour ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  an hour ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  an hour ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  an hour ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  2 hours ago