HOME
DETAILS

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

  
Ashraf
October 02 2024 | 17:10 PM

Woman arrested for try to depositing fake Rs 500 note in bank

തിരുവനന്തപുരം: 500 രൂപയുടെ വ്യാജ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍. ബീമാപ്പള്ളി ന്യൂ ജവഹര്‍ പള്ളിക്ക് സമീപം താമസിക്കുന്ന ബര്‍ക്കത്ത് എന്ന യുവതിയെയാണ് പൂന്തുറ പൊലിസ് അറസ്റ്റ് ചെയ്തത്. 

പൂന്തുറ കുമരിച്ചന്തയ്ക്ക് സമീപത്തെ എസ്.ബി.ഐയുടെ ശാഖയില്‍ പണം നിക്ഷേപിക്കാനെത്തിയതായിരുന്നു യുവതി. സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി കള്ളനോട്ടാണെന്ന് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. 

500 രൂപയുടെ 25 നോട്ടുകളാണ് യുവതിയുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. സഊദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഭര്‍ത്താവിന്റെ സുഹൃത്തായ പാക്കിസ്ഥാന്‍ സ്വദേശി സമ്മാനമായി നല്‍കിയതാണ് നോട്ടുകളെന്നാണ് യുവതിയുടെ മൊഴി. പൊലിസ് ഇത് മുഖവിലക്കെതുടത്തിട്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ വീട്ടില്‍ നിന്ന് 1,80,000 രൂപ വിലമതിക്കുന്ന 500 ന്റെ ഒറിജിനല്‍ നോട്ടുകള്‍ പൊലിസ് കണ്ടെത്തി. 

നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.

Woman arrested for try to depositing fake Rs 500 note in bank



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  10 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  10 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  10 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  11 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  11 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  11 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  12 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  12 hours ago
No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  13 hours ago
No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  13 hours ago