HOME
DETAILS

കടല്‍മുരിങ്ങ ജീവനോടെ കഴിക്കാന്‍ അവസരമൊരുക്കി സി.എം.എഫ്.ആര്‍.ഐ

  
backup
April 11 2018 | 03:04 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b5%81%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b4%e0%b4%bf

 

കൊച്ചി: ഏറെ ഔഷധമൂല്യമുള്ള സമുദ്ര ഭക്ഷ്യോല്‍പന്നമായ കടല്‍മുരിങ്ങ (ഓയിസ്റ്റര്‍) ജീവനോടെ കഴിക്കാന്‍ അവസരം. കൊച്ചിയില്‍ ഹൈക്കോടതിക്ക് സമീപമുള്ള കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ) ഇന്നും നാളെയും നടക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയ ഭക്ഷ്യ കാര്‍ഷിക പ്രകൃതി സൗഹൃദ ഉല്‍പന്ന മേളയിലെ പ്രധാന ആകര്‍ഷണമാണ് ജീവനുള്ള കടല്‍ മുരിങ്ങ. പാചകം ചെയ്യാതെ തന്നെ കഴിക്കാവുന്ന ഔഷധ ഗുണമേന്‍മയ്ക്ക് പേര് കേട്ട ഭക്ഷ്യവിഭവമാണ് കടല്‍ മുരിങ്ങ.
ഇതിന് പുറമെ, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിന്റെ സ്റ്റാളില്‍ മായം കലരാത്തതും ഉയര്‍ന്ന ഗുണമേന്മയുള്ളതുമായ ഏലം, കുരുമുളക്, ഗ്രാമ്പു, കറുവപ്പട്ട, ജീരകം, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജന വിഭവങ്ങള്‍ ലഭ്യമാകും. കൂടാതെ, ഇവ ഉപയോഗിച്ചുണ്ടാക്കുന്ന വിവിധ കറി പൗഡറുകളും ലഭിക്കും. അത്യുല്‍പാദന ശേഷിയുള്ള മഞ്ഞള്‍, ഇഞ്ചി തുടങ്ങിയവയുടെ വിത്തുകളും കുറ്റിക്കുരുമുളകിന്റെ (ബുഷ് പെപ്പര്‍) തൈകളുമുണ്ടാകും.
നീര, ശുദ്ധമായ വെളിച്ചെണ്ണ, തേങ്ങ ചിപ്‌സ്, നീര ഉപയോഗിച്ചുള്ള മധുരപലഹാരങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുമായി നാളികേര വികസന ബോര്‍ഡ് മേളയിലുണ്ടാകും. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെ.വി.കെ) സ്റ്റാളില്‍ മീനില്‍ നിന്നുള്ള മാലിന്യം വളമാക്കുന്ന സാങ്കേതികവിദ്യ, മാലിന്യ സംസ്‌കരണ മാതൃകകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. പ്ലാസ്റ്റികിന് പകരമായി ഉപയോഗിക്കുന്ന ജൂട്ട് ബാഗുകള്‍, പാള ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍, മരത്തടിയില്‍ തീര്‍ത്ത കാഴ്ചവസ്തുക്കള്‍, പോളപ്പായലില്‍ നിന്നുണ്ടാക്കിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, വാഴനാര് കൊണ്ടുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ എന്നിവയും മേളയില്‍ ലഭ്യമാണ്. രാവിലെ 9.30 മുതല്‍ രാത്രി 8 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്. കടലിലെ മാലിന്യ ഭീഷണി ചെറുക്കുന്നതുമായി ബന്ധപ്പെട്ട് മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് സി.എം.എഫ്.ആര്‍.ഐയില്‍ ദ്വദിന ദേശീയ സമ്മേളനം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago