ഇടുക്കിയില്‍ 1967.47 ചതുരശ്ര കിലോമീറ്റര്‍ ഇ.എസ്.എയില്‍ നിന്ന് ഒഴിവാക്കി
തൊടുപുഴ: ഇടുക്കി ജില്ലയിലെ 47 വില്ലേജുകളില്‍ നിന്നായി 1967.47 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇ എസ് എ (ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് ഏരിയ) യില്‍ നിന്നും ഒഴിവാക്കി. 1838.18 കിലോ മീറ്റര്‍ വനപ്രദേശം മാത്രമാണ് ഇ എസ് എ ആയി നിജപ്പെടുത്തിയിട്ടുള്ളത്. സി എച്ച് ആര്‍ വനമല്ലെന്ന സംസ്ഥാന സര്‍ക്കാര്‍ അസന്നിഗ്ധമായി നിലപാടെടുക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതിലൂടെ ഏലമല പ്രദേശം അടങ്ങുന്ന നിരവധി വില്ലേജുകള്‍ പൂര്‍ണ്ണമായും ഇ എസ് എ രഹിത വില്ലേജുകളായി മാറാന്‍ കഴിഞ്ഞിട്ടുï്.
പീരുമേട് താലൂക്കിലെ മൂന്നു വില്ലേജുകള്‍ പൂര്‍ണ്ണമായും ഇ എസ് എ രഹിതമാണ്. പീരുമേട്, കൊക്കയാര്‍, പെരുവന്താനം എന്നീ വില്ലേജുകളാണ് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഒട്ടുമില്ലാതായി മാറിയത്. അതേ സമയം 150 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശമുïെങ്കിലും കുമിളി വില്ലേജിലെ 38.80 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഇ എസ് എ യില്‍ നിന്നും ഒഴിവാക്കിയിട്ടുï്.
ഉടുമ്പന്‍ചോല താലൂക്കിലെ ആറ് വില്ലേജുകള്‍ ഇ എസ് എ രഹിതമാണ്. അണക്കര, ചതുരംഗപ്പാറ, കരുണാപുരം, പാറത്തോട്, ശാന്തന്‍പാറ, ഉപ്പുതോട്, വïന്മേട് എന്നീ വില്ലേജുകളെയാണ് വന രഹിത ജില്ലകളായി പുതിയ റിപ്പോര്‍ട്ടില്‍ വന്നിട്ടുള്ളത്. കട്ടപ്പനയില്‍ 0.05 മാത്രമാണ് ഇ എസ് എ യുള്ളത്. വാത്തിക്കുടിയിലാകട്ടെ 0.78 മാത്രവും. രാജാക്കാട് വില്ലേജില്‍ ആകെ 0.24 ചതുരശ്ര കിലോമീറ്ററും, രാജകുമാരിയില്‍ 0.24, തങ്കമണി വില്ലേജില്‍ 1.90, പൂപ്പാറ വില്ലേജില്‍ 0.60 ചതുരശ്ര കിലോമീറ്റരും മാത്രമാണ് ഇ എസ് എ ഉള്ളത്.
ദേവികുളത്ത് കെ ഡി എച്ച് വില്ലേജില്‍ 214.82 ചതുരശ്ര കിലോമീറ്റര്‍ ഇ എസ് എ യും 162.05 കിലോ മീറ്റര്‍ നോണ്‍ ഇ എസ് എ യുമാണ്. പള്ളിവാസലിലും, വെള്ളത്തൂവലിലും യഥാക്രമം 5 ഉം, 4 ഉം ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് വനപ്രദേശമായിട്ടുള്ളത്. കുഞ്ചിത്തണ്ണിയില്‍ 2.48 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം മാത്രമേ ഇ എസ് എ യില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇടുക്കി താലൂക്ക് രൂപീകരിക്കുന്നിതിന് മുമ്പുള്ള വില്ലേജുകളുടെ പട്ടിക അനുസരിച്ചാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആക്കിയിട്ടുള്ളത്.
ഇടുക്കിയിലെ 47 വില്ലേജുകളിലെയും കൃഷി, തോട്ടം, ജനവാസകേന്ദ്രങ്ങളെയും ടൗണ്‍ഷിപ്പുകളെയും ഏലമല പ്രദേശങ്ങളെയും സമ്പൂര്‍ണ്ണമായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂപടവും റിപ്പോര്‍ട്ടും തയ്യാറാക്കി ഇന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."