മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് 4.49 ലക്ഷം രൂപ അനുവദിച്ചു
വൈക്കം : പരാതികളില്‍ തീര്‍പ്പാക്കുന്നതിന് വൈക്കം പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് അദാലത്ത് നടത്തി.
കോട്ടയം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 4.49 ലക്ഷം രൂപയുടെ കടാശ്വാസം അനുവദിച്ചു. ശുപാര്‍ശ ചെയ്ത കടാശ്വാസം അനുവദിക്കാതിരുന്ന സഹകരണ വകുപ്പിന്റെ നടപടികളില്‍ മത്സ്യത്തൊഴി ലാളികളുടെ പരാതികള്‍ പരിശോധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറ് പേരുടെ വായ്പകളില്‍ 1,91,488 രൂപ കടാശ്വാസമായി ബാങ്കുകള്‍ക്ക് നല്‍കിക്കഴിഞ്ഞതായി കമ്മീഷന് വെളിപ്പെടുത്തി.
അഞ്ച് കേസുകളില്‍ കൂടി 2,58,350 രൂപ എത്രയും വേഗം ബാങ്കുകള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി. കടാശ്വാസ തുക സ്വീകരിച്ച ശേഷം വായ്പ കണക്ക് തീര്‍ക്കാതെ തീറാധാരം തിരികെ നല്‍കാത്ത ചില ബാങ്കുകളെങ്കിലും ഉള്ളതായി കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്െണ്ടന്നും അത്തരം ബാങ്കുകള്‍ ഒന്നുകില്‍ കടക്കണക്ക് തീര്‍ത്ത് ആധാരം തിരികെ നല്‍കുകയൊ അല്ലെങ്കില്‍ വാങ്ങിയ കടാശ്വാസ തുക പലിശ സഹിതം സര്‍ക്കാരിലേക്ക് തിരിച്ചടക്കുകയോ വേണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. 19 കേസുകളാണ് കമ്മീഷന് പരിഗണിച്ചത്.
കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി. എസ് ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച സിറ്റിംഗില്‍ കമ്മീഷന് മെമ്പര്‍ അഡ്വ. വി.വി. ശശീന്ദ്രന്, കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടരെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കമ്മീഷന് മുമ്പാകെ ലഭിച്ച ഏതാനും പരാതികളില്‍ അടുത്ത അദാലത്തില്‍ തീര്‍പ്പാക്കും. കമ്മീഷന്റെ അടുത്ത സിറ്റിംഗ് പിന്നീട് അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."