രാഷ്ട്രിയ പ്രബുദ്ധതയോടെ വിദ്യാര്‍ഥി സമൂഹം മുന്നേറണം: ടി.എ അഹമ്മദ് കബീര്‍
കളമശ്ശേരി: നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ രാഷ്ട്രിയ പ്രബുദ്ധതയോടെ വിദ്യാര്‍ത്ഥി സമുഹം മുന്നേറണമെന്ന് ടി.എ അഹമ്മദ് കബീര്‍ എം.എല്‍ എ പറഞ്ഞു. എം.എസ്.എഫ് കളമശ്ശേരി ടൗണ്‍പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമാനത്തോടെ ജീവിക്കാനുള്ള സമരമാണ് ജിവിതമെന്ന് തിരിച്ചറിയണം.
സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ആദര്‍ശം അടിയറ വയ്ക്കുന്ന അല്‍പന്‍മാര്‍ക്ക് ഇത് മനസ്സിലാകില്ലന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എം.എസ്.എഫ് ടൗണ്‍ പ്രസിഡന്റ് വി.എസ് മുഹമ്മദ് സമീല്‍ അധ്യക്ഷത വഹിച്ചു. ക്യാംപസുകളില്‍ ദിശാബോധത്തോടെ പ്രവര്‍ത്തിച്ച് മറ്റ് വിദ്യാര്‍ത്ഥികളെ എം എസ് എഫിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ട പ്രവര്‍ത്തനം കാഴ്ചവെക്കണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന വി. കെ.ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ പറഞ്ഞു. ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ എം.എസ്.എഫ് ദേശീയ സെക്രട്ടറി എന്‍.എ.കരീം പ്രഭാഷണം നടത്തി.
യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് കെ.എ മുഹമ്മദ് ആസിഫ്, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അനീസ് പി മുഹമ്മദ്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അഡ്വ. പി സജല്‍, മുസ്‌ലിം ലീഗ് ടൗണ്‍ പ്രസിഡന്റ് പി.എം.എ ലത്തിഫ്, കളമശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ ടി.എസ്.അബുബക്കര്‍ ,നഗരസഭ കൗണ്‍സിലര്‍ കെ.എ. സിദ്ധിഖ് .യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് കെ.പി.സുബൈര്‍, യുത്ത് ലീഗ് ടൗണ്‍ പ്രസിഡന്റ് പി എം ഫൈസല്‍, ജനറല്‍ സെക്രടറി പി.എ ഷെമിര്‍ , കളമശ്ശേരി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് അബ്ദുള്ള പുക്കാലി, എം.എസ്.എഫ് ജില്ലാ സെക്രട്ടറിമാരായ അനസ് ഹംസ, നവാസ് കുഴിവേലിപ്പടി , എം.എസ്.എഫ് മണ്ഡലം ട്രഷറര്‍ ആസിഫ് കാരുവള്ളി, സെക്രട്ടറി അജ്മല്‍ ഹംസ എന്നിവര്‍ പങ്കെടുത്തു. എം.എസ്.എഫ് ടൗണ്‍ ജനറല്‍ സെക്രട്ടറി സി.കെ ഷാമിര്‍ സ്വാഗതവും ടൗണ്‍ ട്രഷറര്‍ പി.എസ് സിറാജ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."