HOME
DETAILS

കുപ്പിവെള്ളം: വിലകുറക്കാന്‍ വ്യാപാരികള്‍ സഹകരിക്കുന്നില്ലെന്ന് ഉല്‍പാദകര്‍

  
backup
April 11 2018 | 05:04 AM

%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%81%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

 

 

ആലപ്പുഴ: ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലടക്കം 12 രൂപക്ക് കുപ്പിവെള്ളം വില്‍ക്കണമെന്ന് കമ്പനി ഉടമകള്‍ പറയുമ്പോഴും കുറഞ്ഞവിലക്ക് കച്ചവടക്കാര്‍ വില്‍ക്കാന്‍ തയാറാകുന്നില്ലെന്ന് ഉല്‍പാദകര്‍.
കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാന്യുഫാക്‌ചേഴ്‌സ് അസോസിയേഷനാണ് വ്യാപാരികള്‍ കുപ്പിവെള്ളം വിലകുറച്ച് വില്‍ക്കുന്ന കാര്യത്തില്‍ കാര്യമായ പിന്തുണ നല്‍കുന്നില്ലെന്ന് ആരോപിക്കുന്നത്. നിലവില്‍ 240 ശതമാനം ലാഭമാണ് ചെറുകിട കച്ചവടക്കാര്‍ക്ക് കുപ്പിവെള്ള വില്‍പ്പനയിലൂടെ ലഭിക്കുന്നത്.
കമ്പനികള്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് കുപ്പിവെള്ളം നല്‍കുന്ന വിലയിലോ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ ചെറുകിട കച്ചവടക്കാര്‍ക്ക് വെള്ളം നല്‍കുന്ന വിലയിലോ മാറ്റമുണ്ടായിട്ടില്ല. ചെറുകിട കച്ചവടക്കാരുടെ ലാഭത്തില്‍ കുറവുണ്ടാകുന്നത് അംഗീകരിക്കാന്‍ തയാറായാല്‍ 12 രൂപക്ക് ഒരു ലിറ്റര്‍ വെള്ളം വില്‍പ്പന നടത്താന്‍ കഴിയുമെന്ന് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി സോമന്‍പിള്ള പറഞ്ഞു.
അസോസിയേഷന് കീഴിലെ നൂറിലധികം അംഗങ്ങള്‍ 12 രൂപ നിരക്കില്‍ കുപ്പിവെള്ള വില്‍പ്പയ്ക്ക് വിപണിയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ വന്‍കിട കമ്പനികള്‍ വില കുറയ്ക്കാന്‍ തയാറായിട്ടില്ല. കമ്മീഷന്‍ കൂടുതല്‍ ലഭിക്കുന്നതിനാല്‍ ചെറുകിട കമ്പനികളുടെ കുപ്പിവെള്ളം വാങ്ങാന്‍ കച്ചവടക്കാര്‍ തയാറാകാത്ത സാഹചര്യമാണുള്ളത്.
കുറഞ്ഞ വിലയ്ക്ക് വെള്ളം വില്‍ക്കാന്‍ നടപടി സ്വീകരിക്കുമ്പോഴും ബിഐഎസ് പ്രകാരമുള്ള മാനദണ്ഡങ്ങളില്‍ ഒരു കുറവും വരുത്താന്‍ കഴിയില്ലായെന്ന യാഥാര്‍ഥ്യം പൊതുജനങ്ങളും മനസിലാക്കേണ്ടതുണ്ട്. കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാനുള്ള സംഘടനാ തീരുമാനത്തോട് അനുകൂല സമീപനമാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കുപ്പിവെള്ളത്തിന്റെ വില കുറക്കാന്‍ വ്യാപാരികളും കുറഞ്ഞ വിലയുടെ വെള്ളം വാങ്ങാന്‍ ഉപഭോക്താക്കളും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായി ജിമ്മി വര്‍ഗീസ്, പ്രസാദ് ജെയിംസ്, ബാബു കുര്യന്‍ എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago
No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago
No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago